സംസ്ഥാനത്ത് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ കുത്തനെ ഉയർത്തി ട്രഷറി വകുപ്പ്. കൂടുതൽ പേർ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്ന രണ്ട് കാലയളവുകളിൽ ഉള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കുകളാണ് ഉയർത്തിയത്. പുതുക്കിയ പലിശ നിരക്കുകൾ ഇതിനോടകം തന്നെ പ്രാബല്യത്തിലായിട്ടുണ്ട്. പണം ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തവണ ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ഉയർത്തിയത്.
181 ദിവസം മുതൽ 165 ദിവസം വരെ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് 6.00 ശതമാനമാണ് പലിശ ലഭിക്കുക. നേരത്തെ 5.90 ശതമാനം പലിശയായിരുന്നു നൽകിയത്. 366 ദിവസം മുതൽ 2 വർഷം വരെ കാലയളവുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ 6.40 ശതമാനത്തിൽ നിന്നും 7.00 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. പലിശ നിരക്ക് വർദ്ധിപ്പിച്ചത് കൂടുതൽ ആളുകളെ ട്രഷറി നിക്ഷേപങ്ങളിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ, ബാങ്ക് നിക്ഷേപങ്ങൾ ട്രഷറി നിക്ഷേപങ്ങൾ ഉയർന്ന പലിശ നൽകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
Also Read: ത്വക്‌രോഗ ശമനത്തിന് ആമയ്ക്ക് നിവേദ്യം, മുടികൊഴിച്ചിൽ മാറാൻ ചൂൽ സമർപ്പണം: അറിയാം ഈ ദേവീക്ഷേത്രത്തെ
ഇത്തവണ വായ്പ പലിശ നിരക്കുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് ട്രഷറി വകുപ്പ് അറിയിച്ചിട്ടുണ്ട്. 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള വായ്പകൾക്ക് 5.40 ശതമാനവും, 91 ദിവസം മുതൽ 180 ദിവസം വരെ കാലാവധിയുള്ള വായ്പകൾക്ക് 5.90 ശതമാനവും, 2 വർഷത്തിലധികം കാലാവധിയുള്ള വായ്പകൾക്ക് 7.50 ശതമാനവുമാണ് നിലവിലെ പലിശ നിരക്ക്.
Post Your Comments