Latest NewsNewsIndia

അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വെയ്ക്കാത്ത ഹിന്ദു വിവാഹങ്ങൾ അസാധു ആണെന്ന് അലഹബാദ് ഹൈക്കോടതി

1955ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ച് സാധുവായ വിവാഹത്തിന് സപ്തപദി (സാറ്റ് ഫെയർ) അനിവാര്യമാണെന്ന് അലഹബാദ് ഹൈക്കോടതി. അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വെയ്ക്കാത്ത ഹിന്ദു വിവാഹങ്ങൾ അസാധു ആണെന്നാണ് കോടതിയുടെ ഉത്തരവ് ഹിന്ദു വിവാഹങ്ങളിലെ അനിഷ്ഠാനമായ സാത്ത് ഫേര (അഗ്നിക്ക് ചുറ്റും ഏഴ് വട്ടം വല വയ്ക്കുക) അനുഷ്ഠിച്ചില്ലെങ്കിൽ ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം സാധു അല്ലെന്ന വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് സഞ്ജയ് കുമാർ സിംഗ് ആണ്.

തന്നിൽ നിന്ന് വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച ഭാര്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ നിരീക്ഷണം. ഇക്കാര്യം വ്യക്തമാക്കിയത്. താൻ വിവാഹ സമയത്ത് എഴുതവണ അഗ്നിയ്ക്ക് ചുറ്റും വലം വച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആദ്യ വിവാഹം സാധു അല്ലെന്നുമായിരുന്നു യുവതിയുടെ വാദം. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

‘വിവാഹം തർക്കമുള്ളിടത്ത്, നിയമപരമായ വിവാഹം നടത്തുന്നതിന് ആവശ്യമായ ആചാരങ്ങളും ചടങ്ങുകളും നടത്തി എന്ന് അനുമാനിക്കാൻ വിവാഹം നടന്നുവെന്ന് കണ്ടെത്തിയാൽ മാത്രം പോരാ. ഇക്കാര്യത്തിൽ വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ, പരാതിക്കാരൻ വാദിച്ച വിവാഹത്തിന്റെ ‘സപ്തപദി ചടങ്ങ്’ ബന്ധപ്പെട്ട കക്ഷികൾ തമ്മിലുള്ള സാധുവായ വിവാഹമാണ് നടത്തിയതെന്ന് കരുതാൻ പ്രയാസമാണ്’, ജസ്റ്റിസ് സഞ്ജയ് കുമാർ സിംഗ് നിരീക്ഷിച്ചു.

ഹിന്ദുവിവാഹ നിയമത്തിലെ സെക്ഷൻ 7 അനുസരിച്ച് വിവാഹം ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് സാത്ത് ഫേര അടക്കം എല്ലാ ആചാരങ്ങളും പൂർത്തിയായാൽ മാത്രമാണ് വിവാഹം സാധു ആവുകയുള്ളൂ എന്ന് കോടതി നിരീക്ഷിച്ചു. യുവതിയ്ക്ക് എതിരായി ആദ്യ ഭർത്താവ് സത്യം സിങ് നൽകിയ പരാതിയിൽ പൊലീസ് നടപടികൾ കോടതി റദ്ദാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button