KeralaLatest NewsNews

ഒരു കുടുംബമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുടെയും യുവാവിന്റെയും താമസം: വീട്ടില്‍ എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

കോഴിക്കോട്: മുണ്ടിക്കൽത്താഴം, കോട്ടാം പറമ്പ്, കുന്നുമ്മലിൽ വാടക വീട്  കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തി വന്ന താമരശ്ശേരി ചുണ്ടങ്ങ പൊയിൽ സ്വദേശി കാപ്പുമ്മൽ ഹൗസിൽ അതുൽ അറസ്റ്റിൽ. നാർകോട്ടിക് സെൽ അസി. കമ്മീഷണർ ടിപി ജേക്കബിന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എംഎൽ ബെന്നി ലാലുവിന്റെ നേത്യത്വത്തിലുള്ള മെഡിക്കൽ കോളേജ് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.

ഇയാൾ താമസിക്കുന്ന വീട്ടിൽ  മെഡിക്കൽ കോളേജ് എസ്ഐ നിധിൻ ആർ നടത്തിയ  പരിശോധനയിലാണ് 12.400 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.  അറസ്റ്റിലായ അതുലിന്  താമരശ്ശേരി സ്റ്റേഷനിൽ മയക്കുമരുന്ന് വിൽപന നടത്തിയതിന് കേസ് ഉണ്ട്. ജാമ്യത്തിൽ ഇറങ്ങി ഇയാൾ വീണ്ടും മയക്ക് മരുന്ന് കച്ചവടത്തിൽ ഏർപെടുകയായിരുന്നു.  ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്.

രഹസ്യ വിവരത്തിൽ മെഡിക്കൽ കോളേജ് പൊലീസിന്റെ പരിശോധനയിൽ പിടികൂടുകയായിരുന്നു. വീട്ടുടമയെ തെറ്റിദ്ധരിപ്പിച്ച്‌  നല്ല കുടുംബം പോലെ ഒരു യുവതിയോടപ്പം താമസിപ്പിച്ചതിനാൽ വിട്ടുടമയ്ക്കു സംശയമുണ്ടാവാത്ത രീതിയില്‍ ആയിരുന്നു താമസം

ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, എഎസ്ഐ അബ്ദുറഹ്മാൻ കെ, അനീഷ് മൂസേൻവീട്,  അഖിലേഷ് കെ, സുനോജ് കാരയിൽ, അർജുൻ അജിത് മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ്ഐമാരായ നിധിൻ ആർ, രാധാകൃഷ്ണൻ, മനോജ് കുമാർ, സിപിഒ മാരായ വിഷ് ലാൽ, ഹനീഫ, രൻജു, വീണ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button