ഈ വർഷത്തെ അവസാന സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഈ മാസം ദൃശ്യമാകും. സൂര്യഗ്രഹണം ഒക്ടോബർ 14-നും, ചന്ദ്രഗ്രഹണം 28-നുമാണ് നടക്കുക. ഈ വർഷം അവസാനിക്കാൻ ഇനിയും മാസങ്ങൾ ബാക്കിനിൽക്കെ വെറും 14 ദിവസത്തെ വ്യത്യാസത്തിലാണ് ഒരേ മാസം തന്നെ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും നടക്കുന്നത്. ഇന്ത്യയിൽ ഇക്കുറി ചന്ദ്രഗ്രഹണം മാത്രമാണ് ദൃശ്യമാകുകയുള്ളൂ.
ഒക്ടോബർ 14-ന് രാത്രി 11.49 മുതലാണ് സൂര്യഗ്രഹണം ആരംഭിക്കുക. ഏതാനും മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള സൂര്യഗ്രഹണം 11.34 ഓടെ പൂർത്തിയാകും. അതേസമയം, ഒക്ടോബർ 28-ന് രാത്രി 11.31-ന് ചന്ദ്രഗ്രഹണം ആരംഭിക്കുന്നതാണ്. ഇത് 29-ന് പുലർച്ചെ 3.36 -നാണ് അവസാനിക്കുക. ന്യൂഡൽഹിയുടെ തെക്ക് പടിഞ്ഞാറൻ ആകാശത്തായി ചന്ദ്രഗ്രഹണം കാണാൻ സാധിക്കും.
ഒക്ടോബർ 29ന് പുലർച്ചെ 1.45-നായിരിക്കും ഇന്ത്യയിൽ ഏറ്റവും ദൈർഘമേറിയ ചന്ദ്രഗ്രഹണം ദൃശ്യമാകുക. ഏഷ്യ, അന്റാർട്ടിക്ക, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലും ചന്ദ്രഗ്രഹണം കാണാൻ കഴിയും. ഒക്ടോബർ 14ന് നടക്കുന്ന സൂര്യഗ്രഹണവും, 28ന് നടക്കുന്ന ചന്ദ്രഗ്രഹണവും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ യൂട്യൂബ് വഴി തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.
Post Your Comments