തിരുവനന്തപുരം: ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ കേസില്‍ റവന്യൂ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആറ്റിപ്ര ഓഫീസിലെ റവന്യൂ ഇന്‍സപെക്ടര്‍ അരുണ്‍ കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
ഫ്ളാറ്റിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി രണ്ടാഴ്ച മുമ്പാണ് പരാതിക്കാരനായ ആള്‍ അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് ഫ്ളാറ്റ് പരിശോധിക്കാനെത്തിയ റവന്യൂ ഇന്‍സ്പെക്ടര്‍ 2,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണം തന്നാല്‍ നടപടികള്‍ വേഗത്തിലാക്കാമെന്നും ഇയാള്‍ പരാതിക്കാരനോടും ഭാര്യയോടും പറഞ്ഞു.
തുക ഓഫീസിലെത്തിക്കണമെന്നായിരുന്നു ഇന്‍സ്പെക്ടര്‍ പറഞ്ഞിരുന്നത്. കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സില്‍ അറിയിക്കുകയും പണം കൊടുക്കാനായി പരാതിക്കാരന്‍ ഓഫീസില്‍ എത്തുകയും ചെയ്തു. പണം നല്‍കുന്നതിനിടയില്‍ റവന്യു ഇന്‍സ്പെക്ടറെ വിജിലന്‍സും പോലീസും ചേര്‍ന്ന് പിടിക്കുകയായിരുന്നു. ഇയാളില്‍ നിന്നും കണക്കില്‍പ്പെടാത്ത 7,000 രൂപ പിടിച്ചെടുത്തതായി വിജിലന്‍സ് അറിയിച്ചു.
Post Your Comments