Latest NewsNewsLife StyleHealth & Fitness

പ്രമേഹം നിയന്ത്രിക്കാൻ ചെയ്യേണ്ടത്

പ്രമേഹ രോഗികളുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. പ്രായ ഭേദമന്യേ ഏത് പ്രായത്തിലും വരാവുന്ന ഒന്നു കൂടിയാണിത്. പാരമ്പര്യമായി പ്രമേഹം വരുന്ന അവസ്ഥകളുമുണ്ട്. പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്ന സമയം മുതല്‍ ഇവ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.

രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രണ വിധേയമാക്കുക. എച്ച്ബിഎ1സി, ലിപ്പിഡ് പ്രൊഫൈയല്‍ എന്നിവയും രക്തത്തിലെ പഞ്ചസാരയുടെ അളവും കൃത്യമായി പരിശോധിക്കണം.

Read Also : ‘കെടി ജലീലും ആരിഫും റിയാസും ഷംസീറുമൊക്കെയാണ് സിപിഎമ്മിന്റെ നിലപാട് തീരുമാനിക്കുന്നത് ‘: സിപിഎമ്മിനെതിരെ കെ സുരേന്ദ്രൻ

നാരുകള്‍ അധികമുള്ള ഭക്ഷണം കഴിയ്ക്കുക.
പുകവലി, മദ്യപാനം എന്നിവ പാടില്ല.
കാല്‍പാദത്തില്‍ നിറവ്യത്യാസമുണ്ടോ, മുറിവുകള്‍, തടിപ്പ് എന്നിവ കൃത്യമായി പരിശോധിക്കുക.
കാലിന്റെ അടിയില്‍ ആണി കണ്ടാല്‍ സ്വയം ചികിത്സ പാടില്ല. ഡോക്ടറെ കാണണം.
കാലിന് പാകമായ ചെരിപ്പ് മാത്രമേ ഉപയോഗിക്കാവൂ. ഇറുകിയത് ഉപയോഗിക്കാന്‍ പാടില്ല.
വ്യായാമം ചിട്ടയായി നടത്തുക. എന്നാലും അധികം ആയാസം വേണ്ടി വരുന്നവ പാടില്ല.

ചിട്ടയായ ജീവിതവും ഭക്ഷണ രീതിയുമാണ് പ്രമേഹം നിയന്ത്രിക്കാനുള്ള ഉത്തമ രീതി. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button