KeralaMollywoodLatest NewsNewsEntertainment

കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയ്ക്ക് തെറിയും പരിഹസവും, പ്രതികരിച്ച്‌ സജിത മഠത്തില്‍

തെറി പറയാനും പരിഹസിക്കാനും ഇൻബോക്സില്‍ എത്തുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്

അഭിലാഷ് ജോഷി ദുല്‍ഖര്‍ സല്‍മാനെ നായകനായി ഒരുക്കിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. അടുത്തിടെ ചിത്രം ഒടിടിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമെല്ലാം ട്രോളുകളിൽ നിറയുകയാണ്.

കിംഗ് ഓഫ് കൊത്തയില്‍ കാളിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സജിത മഠത്തിലൈന് നേരെ സൈബർ ആക്രമണം. കൊത്ത രാജുവിനെ കൊല്ലാൻ കണ്ണൻ ഭായ്ക്ക് വിട്ടുകൊടുക്കുന്ന കാളിക്കുട്ടിയുടെ രംഗമുണ്ട്. രാജുവിനെ കൊല്ലാൻ കൊടുത്ത് പകരം പൂച്ചയെ രക്ഷിച്ചുവെന്ന് പറഞ്ഞാല്‍ സജിതയ്ക്ക് നേരെ ട്രോളുകൾ വരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പറയുകയാണ് സജിത.

READ ALSO: ന്യൂസ്‌ക്ലിക്ക് റെയ്ഡ് കൃത്യമായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷം: പുലര്‍ച്ചെ 2 ന് യോഗം, 200 പോലീസുകാര്‍, അതീവരഹസ്യമായ നീക്കം

‘കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറി പറയാനും പരിഹസിക്കാനും ഇൻബോക്സില്‍ എത്തുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്, പ്രസ്തുത വിഷയത്തില്‍ എനിക്ക് യാതൊരു പങ്കുമില്ല. കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാല്‍ ഞാൻ വിവരം അറിയിച്ചോളാം! (ഇതെങ്കിലും ഫലിക്കുമായിരിക്കും അല്ലെ? എന്തൊരു കഷ്ടമാണിത്.)’ എന്നായിരുന്നു സജിത മഠത്തിലിന്റെ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button