തെന്മല: കൊല്ലം തെന്മലയില് ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 105 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. റിയ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അച്ചുമോനാണ് (29) അറസ്റ്റിലായത്.
കടയും വീടും ഗോഡൗണാക്കിയായിരുന്നു ഇയാൾ അനധികൃത മദ്യ വിൽപ്പന നടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് അച്ചുമോന്റെ സ്റ്റേഷനറി കടയിൽ നിന്ന് പിടികൂടിയത് 12 കുപ്പി മദ്യമാണ്. ചോദ്യം ചെയ്തതിന് പിന്നാലെ വീട്ടിലെ പരിശോധനയിൽ കണ്ടെത്തിയത് 93 കുപ്പി മദ്യവും.
ബെവ്കോ ഔട്ട്ലറ്റിൽ നിന്ന് ഘട്ടംഘട്ടമായി മദ്യം വാങ്ങി സൂക്ഷിച്ച് ഡ്രൈ ഡേയിൽ വില കൂട്ടി ആവശ്യക്കാർക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അച്ചു മോനെ പിടികൂടിയത്. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അച്ചുമോനെന്ന് പുനലൂർ ഡിവൈഎസ്പി ബി.വിനോദ് പറഞ്ഞു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments