KeralaLatest NewsNews

ശിരോവസ്ത്രത്തെ അല്ലെങ്കില്‍ തട്ടത്തെ എതിര്‍ക്കുന്ന നിലപാട് പാര്‍ട്ടിക്ക് ഇല്ല: ഇ.പി ജയരാജന്‍

അനില്‍ കുമാറിന് സംഭവിച്ചത് പ്രസംഗത്തില്‍ വന്ന പിഴവ്

കൊച്ചി:സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന്റെ തട്ടം പരാമര്‍ശം പ്രസംഗത്തില്‍ വന്ന പിശകാണെന്നും അത് അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ടെന്നും സിപിഎം നേതാവ് ഇ.പി ജയരാജന്‍. വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി തന്നെ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും ശിരോവസ്ത്രത്തെ എതിര്‍ക്കുന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

Read Also: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

‘മതന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത ആക്രമണമാണ് ആര്‍എസ്എസ് നയിക്കുന്ന ബിജെപി സര്‍ക്കാരില്‍നിന്നുണ്ടാകുന്നത്. ഉദാഹരണത്തിന് ലക്ഷദ്വീപില്‍ മാംസാഹാരത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തി. ഇത്തരം കാര്യങ്ങളെയെല്ലാം ശക്തമായി എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഎം. ആചാരനുഷ്ഠാനങ്ങളെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ പ്രശ്‌നമാണ്. വസ്ത്രധാരണം, ആഹാരം എന്നിവയെല്ലാം വ്യക്തിപരമായ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശവുമാണ്. ഇതില്‍ സര്‍ക്കാര്‍ ഇടപെടുന്നത് തെറ്റായ കാര്യമാണ്. എല്ലാകാലത്തും ഇത്തരം നടപടിക്കെതിരെ ശക്തമായ നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. ഏതോ സാഹചര്യത്തില്‍ പ്രസംഗത്തിലൊരു പരാമര്‍ശം വന്നു. അത് തികച്ചും തെറ്റാണെന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. പ്രസ്താവന അനില്‍കുമാര്‍ തന്നെ പിന്‍വലിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്’-ഇ.പി ജയരാജന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button