Latest NewsKeralaNews

സുരേഷ് ഗോപിയുടെ യാത്ര രാഷ്ട്രീയ പ്രേരിതം: സഹകരണ മേഖലയിലെ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മന്ത്രി വി എൻ വാസവൻ

ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സുരഷ് ഗോപി നയിക്കുന്ന പദയാത്രക്കെതിരെ വിമർശനവുമായി മന്ത്രി വി എൻ വാസവൻ. സുരേഷ് ഗോപിയുടെ യാത്ര രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു മുസ്‌ളീം പെണ്‍കുട്ടിയെയും തട്ടിമിടാത്തവളാക്കി മാറ്റിയിട്ടില്ല’: അനില്‍കുമാറിനെതിരെ ജലീല്‍

പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിച്ച ശേഷം യാത്ര നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ്. സഹകരണ മേഖലയിലെ കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെറ്റ് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് ആശങ്കയുടെ ആവശ്യമില്ല. യുഡിഎഫും എൽഡിഎഫും സഹകരണമേഖലയ്ക്ക് ഒരുപോലെ സംഭാവന നൽകിയിട്ടുണ്ടെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.

Read Also: ‘അന്ന് ദുൽഖറിന്റെ പിറന്നാൾ ആണെന്ന കാര്യം ഞാൻ മറന്നുപോയിരുന്നു’; വൈറൽ ചിത്രത്തിൽ വിശദീകരണവുമായി മമ്മൂട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button