Latest NewsKeralaNews

അത്യാധുനിക ചികിത്സ: എറണാകുളം ജനറൽ ആശുപത്രിയിൽ ക്യാൻസർ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു

തിരുവനന്തപുരം: അത്യാധുനിക കാൻസർ ചികിത്സയ്ക്ക് എറണാകുളത്ത് സംവിധാനമൊരുങ്ങുന്നു. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ധനസഹായത്തോടെ എറണാകുളം ജനറൽ ആശുപത്രിയിൽ നിർമ്മിച്ച കാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

Read Also: നിയമനത്തട്ടിപ്പ് കേസ്: പണം വാങ്ങിയതിയതിന് തെളിവ്, അഖില്‍ സജീവനെയും ലെനിനെയും പ്രതി ചേര്‍ത്തു

25 കോടി രൂപ ചെലവഴിച്ചാണ് ആറ് നിലകളുള്ള ഈ ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നത്. 105 രോഗികളെ കിടത്തി ചികിത്സിക്കാവുന്ന ആധുനികവും വിദഗ്ധവുമായ പശ്ചാത്തല സൗകര്യമാണ് സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഒരുക്കിയിരിക്കുന്നത്. കാൻസർ ഐസിയു, കീമോതെറാപ്പി യൂണിറ്റ്, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക വാർഡ്, കൂട്ടിരിപ്പുകാർക്കുള്ള ഡോർമറ്ററി തുടങ്ങിയവയെല്ലാം സജ്ജമാക്കി.

കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികൾക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞാൽ അടിയന്തിര ചികിത്സ നൽകുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐസിയുവും സജ്ജമാക്കിയിട്ടുണ്ട്. ഓരോ നിലകളിലും നഴ്സിംഗ് സ്റ്റേഷനും ഡോക്ടർമാരുടെ പ്രത്യേക മുറികളും രോഗികൾക്ക് ഏറ്റവും സൗകര്യപ്രദമായ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്.

Read Also: ‘എങ്കിൽ അതൊന്ന് അറിഞ്ഞേ പറ്റൂ’: സി.പി.എം എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് പറഞ്ഞ ഗോപിക്ക് ഹരീഷ് പേരടിയുടെ മറുപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button