Latest NewsNewsBusiness

വരുമാനം കുതിച്ചുയർന്നു! കോടികളുടെ നേട്ടവുമായി ഗോവ ഷിപ്പിയാർഡ് ലിമിറ്റഡ്

കമ്പനിയുടെ 57-ാമത് വാർഷിക പൊതുയോഗത്തിലാണ് സാമ്പത്തിക നേട്ടവും, പ്രവർത്തന മികവും വ്യക്തമാക്കിയ റിപ്പോർട്ട് അവതരിപ്പിച്ചത്

നടപ്പു സാമ്പത്തിക വർഷം കോടികളുടെ നേട്ടം സ്വന്തമാക്കി ഗോവ ഷിപ്പിയാർഡ് ലിമിറ്റഡ്. പുതിയ കണക്കുകൾ പ്രകാരം, 869 കോടി രൂപയുടെ നേട്ടമാണ് ജിഎസ്എൽ സ്വന്തമാക്കിയത്. നികുതിക്ക് മുൻപുള്ള ലാഭം മുൻ വർഷത്തെ 135 കോടി രൂപയിൽ നിന്ന് ഇത്തവണ 205 കോടി രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ, 52 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വിവിധ വിഭാഗങ്ങളിൽ നിന്നും 741 കോടി രൂപയാണ് നേടാൻ സാധിച്ചത്.

ഈ വർഷം മാർച്ച് 31 വരെയുള്ള കണക്കുകൾ അനുസരിച്ച്, 1,246 കോടി രൂപയുടെ ആസ്തിയാണ് ജിഎസ്എല്ലിന് ഉള്ളത്. 2021-22 സാമ്പത്തിക വർഷത്തേക്കാൾ 9 ശതമാനത്തിന്റെ വളർച്ച നേടാൻ സാധിച്ചിട്ടുണ്ട്. കമ്പനിയുടെ 57-ാമത് വാർഷിക പൊതുയോഗത്തിലാണ് സാമ്പത്തിക നേട്ടവും, പ്രവർത്തന മികവും വ്യക്തമാക്കിയ റിപ്പോർട്ട് അവതരിപ്പിച്ചത്. നിരവധി തരത്തിലുള്ള വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടും, ഇത്തവണ സുസ്ഥിരമായ പ്രകടനം കാഴ്ചവെക്കാൻ ജിഎസ്എല്ലിന് സാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Also Read: യുവാക്കളില്‍ ഹൃദയാഘാതം വര്‍ദ്ധിക്കാനുള്ള കാരണങ്ങള്‍ ഇവ

shortlink

Post Your Comments


Back to top button