ഗൂഗിൾ പിക്സൽ 8 സീരീസ് ഹാൻഡ്സെറ്റുകൾക്കായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഇന്ത്യൻ വിപണിയിൽ ഒക്ടോബർ നാലിനാണ് ഗൂഗിൾ പിക്സ്ൽ 8 സീരീസ് ഔദ്യോഗികമായി അവതരിപ്പിക്കുക. ഗൂഗിൾ പിക്സിൽ 8, ഗൂഗിൾ പിക്സിൽ 8 പ്രോ എന്നിവ അടങ്ങിയതാണ് ഗൂഗിൾ പിക്സ്ൽ 8 സീരീസ്. ലോഞ്ചിന് മുന്നോടിയായി നിലവിൽ ഈ ഹാൻഡ്സെറ്റ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഒക്ടോബർ 5 മുതലാണ് ഇവ പ്രീ ബുക്ക് ചെയ്യാൻ സാധിക്കുക.
മറ്റു മോഡലുകളിൽ നിന്നും വ്യത്യസ്ഥമായി ആകർഷകമായ ഫീച്ചറുകളാണ് ഗൂഗിൾ പിക്സൽ 8 സീരീസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ടിലെ ലാൻഡിംഗ് പേജിലെ വിവരങ്ങൾ അനുസരിച്ച്, മാജിക് ടൂളിന്റെ സഹായത്തോടെ ഉപഭോക്താക്കൾക്ക് ഫോട്ടോയുടെ പശ്ചാത്തലത്തിൽ നിന്നും ആവശ്യമില്ലാത്ത വസ്തുക്കളെ നീക്കം ചെയ്യാൻ കഴിയുന്നതാണ്. ഇതിനോടൊപ്പം ഗൂഗിൾ ഫോട്ടോസ് ആപ്പിലെ അൺബ്ലർ ഉപയോഗിച്ച് ഫോട്ടോകളിൽ നിന്ന് മങ്ങലുകളും, വിഷ്വൽ നോയിസുകളും നീക്കം ചെയ്യാനാകും. ഫ്ലിപ്കാർട്ടിൽ ഒക്ടോബർ 8 മുതൽ ബിഗ് ബില്യൺ ഡേയ്സ് ആരംഭിക്കുന്നതാണ്. ആകർഷകമായ വിലയിൽ ഒട്ടനവധി ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ബിഗ് ബില്യൺ സെയിലിലൂടെ ഫ്ലിപ്കാർട്ട് അവസരം ഒരുക്കുന്നത്.
Post Your Comments