കഠിനമായ വ്യായാമവും ഡയറ്റിങ്ങും നോക്കിയിട്ടും വണ്ണം കുറയുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. ചില ശീലങ്ങൾ ഒഴിവാക്കുകയും ചിലത് കൂടെ കൂട്ടുകയും ചെയ്താൽ മാത്രമേ വണ്ണം കുറയ്ക്കൽ പ്രക്രിയ എളുപ്പമാകൂ. പല വേനൽക്കാല പാനീയങ്ങളിൽ ചിലത് മെറ്റബോളിസത്തെ വേഗത്തിലാക്കും. ഇഞ്ചി, കറുവപ്പട്ട, ജീരകം, നാരങ്ങ തുടങ്ങിയ ചേരുവകളിൽ കാണപ്പെടുന്ന പ്രകൃതിദത്തമായ നിരവധി ഘടകങ്ങൾ കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നു
വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചേരുവകയാണ് നാരങ്ങ. നാരങ്ങ മെറ്റബോളിസം വർദ്ധിപ്പിക്കും. ദിവസം ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.
മറ്റൊരു ചേരുവകയാണ് ഇഞ്ചി. ഇഞ്ചി വീക്കം കുറയ്ക്കുകയും ദഹനത്തെ ഉത്തേജിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം എന്നിവയ്‌ക്കൊപ്പം ആരോഗ്യകരമായ ഭാരം കൈവരിക്കാൻ ഇഞ്ചിക്ക് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ചെറുചൂടുള്ള വെള്ളത്തിൽ ഇഞ്ചി നീരും നാരങ്ങനീരും ചേർത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും
ഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ചേരുവകയാണ് കറുവപ്പട്ട. കറുവാപ്പട്ടയ്ക്ക് മെറ്റബോളിസം വർദ്ധിപ്പിക്കാൻ കഴിയും. കറുവപ്പട്ട വളരെക്കാലമായി പരമ്പരാഗത ഔഷധമായും പലതരം രുചികരവും മധുരമുള്ളതുമായ ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നതിനുള്ള ഒരു ജനപ്രിയ സുഗന്ധവ്യഞ്ജനമായും ഉപയോഗിക്കുന്നു. കറുവാപ്പട്ടയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു
ഇൻസുലിൻ എന്ന ഹോർമോണിനോട് സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താനും നിയന്ത്രിക്കാനും കറുവപ്പട്ട സഹായിക്കുന്നു.
ഉയർന്ന ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ, ഹൃദ്രോഗ സാധ്യത കുറയ്ക്കൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കൽ, ബാക്ടീരിയ, ഫംഗസ് അണുബാധ എന്നിവയ്‌ക്കെതിരെ പോരാടാൻ സഹായിക്കുന്നു. കറുവപ്പട്ടയും ജീരകവും ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാകും. … .
Post Your Comments