Latest NewsNewsBusiness

ബൈജൂസ്: കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനഫലങ്ങൾ ഒക്ടോബർ രണ്ടാം വാരം പുറത്തുവിടും

നേരത്തെ സെപ്റ്റംബർ അവസാന വാരം സാമ്പത്തിക ഫലങ്ങൾ പുറത്തുവിടുമെന്ന് കമ്പനി അറിയിച്ചിരുന്നു

കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന ഫലങ്ങൾ പുറത്തുവിടാൻ ഒരുങ്ങി ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, 2022 സാമ്പത്തിക വർഷത്തിലെ ഫലങ്ങളാണ് ഒക്ടോബർ രണ്ടാം വാരം പുറത്തുവിടുക. സാമ്പത്തിക ഞെരുക്കത്തിൽ അകപ്പെട്ട ഈ സാഹചര്യത്തിൽ ഫലം കൂടുതൽ നിർണായകമായിരിക്കുമെന്നാണ് വിലയിരുത്തൽ. ഏകദേശം 18 മാസങ്ങൾക്ക് ശേഷമാണ് ബൈജൂസ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ഫലപ്രഖ്യാപനം നടത്തുന്നത്.

നേരത്തെ സെപ്റ്റംബർ അവസാന വാരം സാമ്പത്തിക ഫലങ്ങൾ പുറത്തുവിടുമെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാൽ, പുതുതായി പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, ഒക്ടോബർ രണ്ടാം വാരം നടക്കുന്ന ബോർഡ് മീറ്റിംഗിൽ ഓഡിറ്റ് ചെയ്ത അക്കൗണ്ട്സ് അംഗീകാരം ലഭിച്ചതിനുശേഷം മാത്രമാണ് സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിക്കുകയുള്ളൂ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഫലങ്ങൾ ഇതുവരെ പുറത്തുവിടാത്തതിൽ ഓഹരി ഉടമകൾ വലിയ തോതിൽ നീരസം പ്രകടിപ്പിച്ചിരുന്നു. നേരത്തെ കമ്പനിയുടെ ഓഡിറ്ററായിരുന്ന ഡിലോയ്റ്റ് രാജിവെച്ചത് ഓഡിറ്റ് സംബന്ധിച്ച് കമ്പനി അധികൃതരുടെ നിസ്സഹകരണം ചൂണ്ടിക്കാട്ടിയാണ്.

Also Read: ഡൽഹിയിൽ തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട ഐഎസ് ഭീകരൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button