ഇൻഫൽ: മണിപ്പൂരിൽ രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളെ പിടികൂടിയതായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അറിയിച്ചു. ചുരാചന്ദ്പൂർ ജില്ലയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഫിജാം ഹേംജിത്ത് (20), ഹിജാം ലിന്തോയിങ്കമ്പി (17) എന്നീ വിദ്യാർത്ഥികളാണ് കൊലചെയ്യപ്പെട്ടത്.
സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് വിദ്യാർത്ഥികളുടെ മരണം പുറംലോകമറിഞ്ഞത്. ഇവർ കൊല്ലപ്പെടുന്നതിന് മുൻപും ശേഷവും എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതികൾക്ക് വധശിക്ഷ ഉൾപ്പെടെയുള്ള പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് വ്യക്തമാക്കി.
Post Your Comments