KeralaLatest NewsNews

ക്ഷേമ പെൻഷനെ കുറ്റപ്പെടുത്തിയാണ് കേന്ദ്രമന്ത്രി സംസാരിച്ചത്: വിമർശനവുമായി മുഖ്യമന്ത്രി

തിരുവല്ല: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനകാര്യമന്ത്രി ക്ഷേമ പെൻഷനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചതെന്നും ക്ഷേമപെൻഷൻ അനർഹർക്കാണ് നൽകുന്നതെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോയെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘കമ്മിയല്ല സഖാവാണ് ഞാൻ, പാര്‍ട്ടി ക്ലാസിന് പോകുന്നുണ്ട്’: വരുന്ന ഇലക്ഷനിൽ ബി.ജെ.പി ബിഗ് സീറോ ആയിരിക്കുമെന്ന് ഭീമൻ രഘു

പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് ഇതിലൂടെ മന്ത്രി നൽകുന്നത്. സംസ്ഥാനവും കേന്ദ്രവും സംയുക്തമായി നടപ്പിലാക്കേണ്ട പദ്ധതികളിൽ കേന്ദ്രത്തിന്റെ വിഹിതം വെട്ടി കുറയ്ക്കുകയാണ്. അതിന്റെ ഫലം സ്വാഭാവികമായി സംസ്ഥാന വിഹിതം വർദ്ധിക്കുന്നു എന്നതാണ്. വരുമാനം ഏറ്റവും കൂടുതൽ കേന്ദ്രത്തിനാണ് ലഭിക്കുന്നത്. എന്നാൽ ഏറ്റവും കൂടുതൽ ചിലവ് വരുന്നത് സംസ്ഥാനങ്ങൾക്കുമാണ്. കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജനസദസ്സ് ഒരു പക്ഷത്തിന്റെ മാത്രമല്ല, എല്ലാവരുടെയും ആണ്. ഓരോ മണ്ഡലത്തിലും അവിടെ ഉള്ള എംഎൽഎമാർ ആണ് നടത്തേണ്ടത്. യുഡിഎഫ് ബഹിഷ്‌കരിക്കുന്നത് നാടിന്റെ പുരോഗതിയെയാണെന്നും നാടിന്റെ പുരോഗതിക്ക് വേണ്ട എല്ലാം യുഡിഎഫ് ബഹിഷ്‌കരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: കരുവന്നൂര്‍ ബാങ്കിന് കേരള ബാങ്ക് 50 കോടി നല്‍കുമെന്ന വാര്‍ത്ത സിപിഎമ്മിന്റെ വ്യാജ ക്യാപ്‌സ്യൂള്‍: സന്ദീപ് വാര്യര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button