KeralaLatest NewsNews

റോഡ്-പാലം വികസനം: 136.73 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയതായി മന്ത്രി

തിരുവനന്തപുരം: റോഡ്-പാലം വികസനത്തിന് 136.73 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പശ്ചാത്തലവികസന പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചത്. 18 റോഡുകൾക്ക് 114 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Read Also: കരുവന്നൂർ തട്ടിപ്പ്: സതീഷ് കുമാറിനെ നന്നായറിയാം, രാമനിലയത്തിൽ പലരും വന്നു കാണാറുണ്ടെന്ന് ഇ.പി ജയരാജൻ

2 പാലം പ്രവൃത്തികൾക്ക് 22.73 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച പദ്ധതികൾ പരിശോധിച്ച ശേഷമാണ് ഇത്രയും പദ്ധതികൾക്ക് അംഗീകാരം നൽകിയത്. നബാർഡിൽ അനുവദിക്കപ്പെട്ട പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതികളുടെ സാങ്കേതിക അനുമതിയും ടെണ്ടർ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കുവാൻ ക്രമീകരണം ഏർപ്പെടുത്തുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

Read Also: അമ്പത് ലക്ഷം ആളുകള്‍ കണ്ട ചിത്രത്തിന്റെ കളക്ഷൻ 76 കോടിയാണ്, 100 കോടിയൊക്കെ തള്ളല്ലെ ? സന്തോഷ് പണ്ഡിറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button