Latest NewsNewsIndia

കനത്ത മഴയില്‍ ചെന്നൈയിൽ പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് വീണു: ഒരാൾ മരിച്ചു,13 പേർക്ക് പരിക്ക്

ചെന്നൈ: കനത്ത മഴയില്‍ ചെന്നൈയിൽ പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് ഒരു മരണം. 13 പേർക്ക് പരിക്കേറ്റു. സൈദാപേട്ടയിലാണ് സംഭവം. പെട്രോൾ പമ്പിലെ ജീവനക്കാരനായ കന്തസാമിയാണ് മരിച്ചത്.

പരിക്കേറ്റ ആറ് പേരുടെ നിലഗുരുതരമെന്നാണ് വിവരം. വാഹനങ്ങളിൽ ഇന്ധനം നിറക്കാനെത്തിയവരും പെട്രോൾ ജീവനക്കാരുമാണ് അപകടത്തിൽപെട്ടത്.

തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം രാത്രി തന്നെ സ്ഥലത്തെത്തി സ്ഥിതഗതികൾ വിലയിരുത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button