Latest NewsIndiaNews

ആദ്യ വിവാഹത്തിലെ മകനോട് അടുപ്പമെന്ന് സംശയം: രണ്ടാം ഭാര്യയുടെ തലയറുത്തു, ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

ലഖ്നൌ: ഉത്തര്‍പ്രദേശില്‍ യുവതിയുടെ മൃതദേഹം തല വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തി. യുവതിയുടെ തലമുടി വെട്ടിമാറ്റി, കൈയിലെ നാല് വിരലുകളും വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം.

മധ്യപ്രദേശിലെ ഛത്തർപൂർ സ്വദേശിയായ മായാദേവിയാണ് മരിച്ചത്. വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പല്ലുകളും തല്ലിക്കൊഴിച്ചിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാതിരിക്കാനാണ് കൊലയാളികള്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് അങ്കുർ അഗർവാൾ പറഞ്ഞു.

കൊലപാതകത്തിൽ യുവതിയുടെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിന് പിന്നാലെ പൊലീസിന് സംശയം തോന്നി. രാംകുമാർ അഹിർവാര്‍ എന്നയാളുടെ രണ്ടാം ഭാര്യയാണ് മായാദേവി.

രാംകുമാറിനെയും മക്കളായ സൂരജ് പ്രകാശ്, ബ്രിജേഷ്, അനന്തരവൻ ഉദയ്ഭൻ എന്നിവരെയും ചോദ്യംചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചു. തന്റെ ആദ്യ വിവാഹത്തിലെ മക്കളിലൊരാളുമായി മായാദേവിക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയതെന്ന് രാംകുമാര്‍ കുറ്റസമ്മതം നടത്തിയെന്ന് എസ്പി അഗര്‍വാള്‍ പറഞ്ഞു.

നാല് പ്രതികളും കൂടി മായാദേവിയെ ചമ്രഹ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മഴു കൊണ്ട് തല വെട്ടിമാറ്റി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും മഴുവും പൊലീസ് കണ്ടെടുത്തതായി എസ്പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button