KeralaLatest NewsNews

മഴക്കാല ഡ്രൈവിംഗ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

തിരുവനന്തപുരം: മഴക്കാലത്ത് റോഡ് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. അൽപ്പം മുൻകരുതലെടുത്താൽ മഴക്കാലയാത്ര സുരക്ഷിതമാക്കാം. സുരക്ഷിതമായ ഡ്രൈവിംഗിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കിയിരിക്കുകയാണ് കേരളാ പോലീസ്.

Read Also: ഇന്ത്യ ശത്രു രാജ്യം, താരങ്ങൾക്ക് കൂടുതൽ പ്രതിഫലം നൽകിയത് ശത്രു രാജ്യത്തേക്ക് പോകേണ്ടതിനാൽ: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലത്ത് പെട്ടെന്ന് ബ്രേക്കിടുന്നതും സ്റ്റിയറിങ്ങ് വെട്ടിക്കുന്നതും കഴിവതും ഒഴിവാക്കുക.

ബ്രേക്ക് ഉപയോഗം കുറയ്ക്കുന്ന രീതിയിൽ വേഗം ക്രമപ്പെടുത്തി വാഹനം ഓടിക്കുക.

മുൻപിലുള്ള വാഹനങ്ങളുമായി കൂടുതൽ അകലം പാലിച്ച് ഡ്രൈവ് ചെയ്യുക.

ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുക. തേയ്മാനം സംഭവിച്ച ടയറുകൾ മാറ്റുകയും ടയർ പ്രഷർ കൃത്യമായി നിലനിർത്തുകയും വേണം. തേയ്മാനം സംഭവിച്ച ടയറുകൾ മഴക്കാലത്ത് വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കുന്നു. അപകടത്തിന് കാരണമാകുന്നു.

വൈപ്പർ ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കുക.

ഹെഡ് ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്ററുകൾ എന്നിവ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക.

വെള്ളവും വാഹനങ്ങളിൽ നിന്നുള്ള ഗ്രീസും ഓയിലും മറ്റും നനഞ്ഞുകിടക്കുന്ന റോഡുകളിൽ വഴുക്കലുണ്ടാക്കിയേക്കാം. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിന് വഴിതെളിക്കുന്നു. വേഗം കുറച്ച് വാഹനമോടിച്ചാൽ ഈ സാഹചര്യത്തിൽ അപകടം പരമാവധി കുറയ്ക്കാനാകും. അമിത വേഗത്തിൽ പോകുമ്പോൾ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.

വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കണം. വെള്ളത്തിന് എത്രത്തോളം ആഴമുണ്ടെന്ന് പുറമേ നിന്ന് അറിയാൻ കഴിഞ്ഞേക്കില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ പോകുമ്പോൾ ജാഗ്രത പുലർത്തുക.

മുന്നിലേയ്ക്കുള്ള കാഴ്ച തടസപ്പെടുത്തുന്ന അതിശക്തമായ മഴയുള്ളപ്പോൾ കഴിയുന്നതും വാഹനം ഓടിക്കാതിരിക്കുക. വലിയ മരങ്ങളില്ലാത്ത സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോൾ യാത്ര തുടരാം. മഴയുള്ളപ്പോൾ വാഹനത്തിന്റെ ഹെഡ് ലൈറ്റുകൾ തെളിച്ചാൽ എതിരേ വരുന്ന ഡ്രൈവർക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയാനാകും.

Read Also: മുന്നേറ്റം തുടർന്ന് റിലയൻസ് ജിയോ, ജൂലൈയിൽ മാത്രം സ്വന്തമായത് 39 ലക്ഷം പുതിയ ഉപഭോക്താക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button