Latest NewsNewsBusiness

അദാനി ഗ്രൂപ്പിന് വീണ്ടും തിരിച്ചടി! ഓഹരികൾ വിറ്റഴിക്കാനൊരുങ്ങി ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി

അദാനി ഗ്രീൻ എനർജിയിലും, അദാനി എനർജി സൊല്യൂഷൻസിലും ഉള്ള ഓഹരികളാണ് വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്

പ്രതിസന്ധികളിൽ നിന്നും കരകയറുന്ന അദാനി ഗ്രൂപ്പിന് വീണ്ടും തിരിച്ചടിയായി അബുദാബി കമ്പനിയുടെ പിന്മാറ്റം. റിപ്പോർട്ടുകൾ പ്രകാരം, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി അദാനി ഗ്രൂപ്പിന് കീഴിലുള്ള രണ്ട് കമ്പനികളിലെ ഓഹരികൾ വിറ്റഴിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ നടപടിയാണ് അദാനി ഗ്രൂപ്പിന് വീണ്ടും തിരിച്ചടിയായി മാറിയത്. അദാനി ഗ്രീൻ എനർജിയിലും, അദാനി എനർജി സൊല്യൂഷൻസിലും ഉള്ള ഓഹരികളാണ് വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അദാനി എനർജിയിൽ 1.26 ശതമാനവും, അദാനി എനർജി സൊല്യൂഷൻസിൽ 1.41 ശതമാനവും ഓഹരി പങ്കാളിത്തമാണ് കമ്പനിക്ക് ഉള്ളത്.

23,589 കോടി ഡോളറിലധികം മൂല്യമുള്ള (ഏകദേശം 20 ലക്ഷം കോടി രൂപ) യുഎഇയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി. യുഎസ് ഷോർട്ട്സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ പോരാട്ടം തുടരുന്നതിനിടെയാണ് അബുദാബി കമ്പനിയുടെ പിന്മാറ്റം. അദാനി ഗ്രൂപ്പ് കമ്പനികൾ ഓഹരിയിൽ കൃത്രിമം നടത്തുകയും, ഉയർന്ന കടബാധ്യത ഉണ്ടാക്കുകയും ചെയ്തുവെന്നായിരുന്നു അദാനി ഗ്രൂപ്പിന് എതിരെയുള്ള ആരോപണം.

Also Read: ഇന്ത്യ ശത്രു രാജ്യം, താരങ്ങൾക്ക് കൂടുതൽ പ്രതിഫലം നൽകിയത് ശത്രു രാജ്യത്തേക്ക് പോകേണ്ടതിനാൽ: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button