Latest NewsNewsLife Style

ദിവസവും വ്യായാമം ചെയ്താല്‍ ഈ മാറ്റങ്ങള്‍…

വ്യായാമം പതിവാക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് ഏവര്‍ക്കുമറിയാം. അസുഖങ്ങള്‍ കുറയ്ക്കാനും, അതുപോലെ തന്നെ ഉന്മേഷത്തോടെയും ആരോഗ്യകരമായ മാനസിക- ശാരീരികാവസ്ഥയോടെയും തുടരാനുമെല്ലാം വ്യായാമം സഹായിക്കുന്നു.

ഇത് മാത്രമല്ല വ്യായാമം പതിവാക്കുന്നത് കൊണ്ട് മറ്റൊരു വലിയ ഗുണം കൂടിയുണ്ട്. കരിയര്‍ വിജയം. അതെങ്ങനെ എന്നല്ലേ? വിശദമാക്കാം.

മിക്കവര്‍ക്കും വ്യായാമം കൊണ്ട് നേടാൻ കഴിയുന്ന ഏറ്റവും വലിയ നേട്ടമാണ് കരിയര്‍ വിജയം. വ്യായാമം പല രീതിയില്‍ നിങ്ങളുടെ ജോലിയെ മെച്ചപ്പെടുത്തും. അത് പലരും ചിന്തിക്കാറില്ല. ഇനി, എങ്ങനെയൊക്കെയാണ് വ്യായാമം ജോലിയെ മെച്ചപ്പെടുത്തുന്നത് എന്നത് കൂടി അറിയാം…

വ്യായാമം പതിവാക്കുന്നവരില്‍ ‘ഫോക്കസ്’ കൂടുതലായിരിക്കും. അത് തീര്‍ച്ചയായും ജോലിയില്‍ മെച്ചപ്പെടാൻ സഹായിക്കും. അതുപോലെ തന്നെ തലച്ചോറിന്‍റെ ആരോഗ്യം ആകെ നന്നാക്കുന്നതിലും വ്യായാമത്തിന് വലിയ പങ്കുണ്ട്. ഇതിലൂടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, ക്രിയാത്മകത എന്നിവയെല്ലാം കൂടുന്നു. ഇതെല്ലാം തൊഴില്‍ മേഖലയില്‍ ഉയര്‍ച്ച നേടാൻ സഹായിക്കുന്ന ഘടകങ്ങളാണ്.

പതിവായി വ്യായാമം ചെയ്യുന്നവരില്‍ എപ്പോഴും മറ്റുള്ളവരെ അപേക്ഷിച്ച് എനര്‍ജി കൂടുതലായിരിക്കും. ഇതും ജോലിയില്‍ പോസിറ്റീവായി പ്രതിഫലിക്കും. നല്ല ഉത്പാദനക്ഷമത കൈവരിക്കാൻ സാധിക്കും. അതും ഗുണമേന്മ കുറയാതെ തന്നെ. അത് കരിയറില്‍ വിജയമേ കൊണ്ടുവരൂ.

വ്യായാമം പതിവാക്കുന്നവരില്‍ വലിയൊരു അളവ് വരെ സ്ട്രെസ്, ഉത്കണ്ഠ എന്നിവ കുറയുന്നു. ഇതോടെ ജോലി കൂടുതല്‍ എളുപ്പത്തിലും നല്ലരീതിയിലും ചെയ്യാൻ സാധിക്കുന്നു. എപ്പോഴും വ്യക്തിപരമായി സ്ട്രെസില്ലാതെ- ശാന്തമായി ഇരുന്നെങ്കില്‍ മാത്രമേ ജോലിയും ഭംഗിയായി ചെയ്യാൻ സാധിക്കൂ. പലരും പക്ഷേ ഇക്കാര്യം ഓര്‍ക്കാറില്ല. ഒരുപാട് പ്രയാസപ്പെട്ട് എനര്‍ജിയുണ്ടാക്കി, സ്ട്രെസിന് മുകളില്‍ തന്നെ ജോലി ചെയ്യാനാണ് അധികപേരും ശ്രമിക്കാറ്. ഇത് ജോലി കഴിയുമ്പോള്‍ കൂടുതല്‍ ക്ഷീണവും സ്ട്രെസുമേ നല്‍കൂ.

വ്യായാമം ചെയ്യുന്നത് കൊണ്ടുള്ള ഏറ്റവും നല്ലൊരു പ്രയോജനമാണ് സുഖകരമായ ഉറക്കം. രാത്രിയില്‍ 7-8 മണിക്കൂര്‍ ആഴത്തിലുള്ള സുഖകരമായ ഉറക്കം ഉറപ്പാക്കുമ്പോള്‍ അത് തലച്ചോറിന്‍റെ ആരോഗ്യത്തെയാണ് നല്ലരീതിയില്‍ സ്വാധീനിക്കുന്നത്. ഇതും ജോലിയില്‍ നേട്ടങ്ങള്‍ കൈവരിക്കാൻ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button