Latest NewsKeralaNews

കഞ്ചാവ് വേട്ട: ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ഇടുക്കി: മൂവാറ്റുപുഴയിൽ മൂന്നര കിലോയോളം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഒറീസ സ്വദേശികളായ ചിത്രസൻ, ധ്യുതി കൃഷ്ണ എന്നിവരാണ് പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് കേരളത്തിലെ പല ജില്ലകളിലും കൊണ്ടുനടന്ന് മൊത്തമായും ചില്ലറയായും ഇവർ വില്പന നടത്തിയിരുന്നു. കഞ്ചാവ് തൂക്കി വിൽക്കുവാൻ പ്രതികൾ ഉപയോഗിച്ചിരുന്ന ത്രാസ് ഉൾപ്പെടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read Also: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു: മാതൃസഹോദരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു

എക്‌സൈസ് ഇൻസ്‌പെക്ടർ സുനിൽ ആന്റോ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ കെ എ നിയാസ്, സാജൻ പോൾ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കൃഷ്ണകുമാർ, സിബുമോൻ, ഗോപാലകൃഷ്ണൻ, മാഹിൻ പി ബി, ജിതിൻ, അജി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ നൈനി, എക്‌സൈസ് ഡ്രൈവർമാരായ ജയൻ, റെജി എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

Read Also: കാക്കാം ഹൃദയാരോഗ്യം: ‘ഹൃദയസ്പർശം’ സംസ്ഥാനതല ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button