തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്ത പി.ആര് അരവിന്ദാക്ഷനൊപ്പമാണ് പാര്‍ട്ടിയെന്ന് സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം.എം വര്‍ഗീസ്. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.എം വര്‍ഗീസ്. സഹകരണ മേഖലയെ തകര്‍ക്കാനാണ് ഇഡിയുടെ ശ്രമമെന്നും എം.എം വര്‍ഗീസ് ആരോപിച്ചു. ‘സിപിഎം നേതാക്കളെ വേട്ടയാടുകയാണ് ഇഡിയുടെ ലക്ഷ്യം. എ.സി മൊയ്തീന് അടക്കമുള്ള പാര്‍ട്ടി നേതാക്കളിലേക്ക് കേസ് എത്തിക്കാനുളള നീക്കവും നടക്കുന്നു’, എം.എം വര്‍ഗീസ് പറഞ്ഞു.
Read Also: സ്വകാര്യബസ് ബൈക്കിൽ ഇടിച്ച് അപകടം: കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർക്ക് പരിക്ക്
‘അരവിന്ദാക്ഷന്റെ പേരിലുള്ള സ്ഥിരനിക്ഷേപത്തെക്കുറിച്ചോ സാമ്പത്തിക നിലയെക്കുറിച്ചോ അറിയില്ല. എന്തെങ്കിലും തെറ്റായ പ്രവണതയുണ്ടായിട്ടുള്ളതായി ബോധ്യപ്പെട്ടാല്‍ അരവിന്ദാക്ഷനല്ല, ആരായാലും പാര്‍ട്ടി നടപടിയെടുക്കും. ഇഡി നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായി നടത്തും. ഇഡി അന്വേഷിക്കുന്നതു പോലെ അന്വേഷിക്കാന്‍ പാര്‍ട്ടിക്കാവില്ല. പാര്‍ട്ടി പാര്‍ട്ടിക്കത്താണ് പരിശോധിക്കുക. തനിക്കുള്ളത് നാമമാത്രമായ നിക്ഷേപം മാത്രമാണ്’, എം.എം വര്‍ഗീസ് പറഞ്ഞു.
Post Your Comments