Latest NewsNewsInternational

ഒക്ടോബര്‍ 24ന് ശേഷം വാട്ട്‌സ്ആപ്പ് ഈ ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല, ഫോണുകളുടെ പട്ടിക പുറത്തുവിട്ട് വാട്ട്‌സ്ആപ്പ്

 

കാലിഫോര്‍ണിയ: ഒക്ടോബര്‍ 24ന് ശേഷം ആന്‍ഡ്രോയിഡ് ഒ.എസ് പതിപ്പ് 4.1ലും അതിനു മുമ്പുള്ള സ്മാര്‍ട്ട്ഫോണുകളിലും പ്രവര്‍ത്തിക്കില്ലെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. സുരക്ഷാ മുന്‍കരുതല്‍ ചൂണ്ടിക്കാട്ടിയാണ് പഴയ സ്മാര്‍ട്ട്ഫോണുകളിലെ പ്രവര്‍ത്തനം വാട്ട്‌സ്ആപ്പ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.

Read Also: അടുത്ത പാൻഡെമിക്കിന് കാരണമാകുന്ന ഡിസീസ് X എന്താണ്?: അറിയേണ്ടതെല്ലാം

ഉപയോക്താക്കളെ മുന്‍കൂട്ടി അറിയിക്കുമെന്നും അപ്ഗ്രേഡ് ചെയ്യാന്‍ ഓര്‍മ്മപ്പെടുത്തുമെന്നും വാട്ട്സ്ആപ്പ് അറിയിച്ചു. ഫോണ്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ ഇനി വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്നും അറിയിച്ചു.

വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്ന ആന്‍ഡ്രോയിഡ് ഫോണുകളുടെ ലിസ്റ്റ്

7 നെക്‌സസ് (ആന്‍ഡ്രോയിഡ് 4.2ലേക്ക് അപ്ഗ്രേഡ് ചെയ്യാനാകും)
സാംസങ് ഗ്യാലക്‌സി നോട്ട് 2
എച്ച്.ടി.സി വണ്‍
സോണി എക്‌സ്പീരിയ സെഡ്
എല്‍.ജി ഒപ്റ്റിമസ് ജി പ്രോ
സാംസങ് ഗ്യാലക്‌സി എസ്2
സാംസങ് ഗ്യാലക്‌സി നെക്‌സസ്
എച്ച്.ടി.സി സെന്‍സേഷന്‍
മോട്ടറോള ഡ്രോയിഡ് റയ്‌സര്‍
സോണി എക്‌സ്പീരിയ എസ് 2
മോട്ടറോള സൂം
സാംസങ് ഗ്യാലക്‌സി ടാബ് 10.1
അസൂസ് ഇ പാഡ് ട്രാന്‍സ്‌ഫോര്‍മര്‍
ഏസര്‍ ഐക്കോണിയ ടാബ് എ5003
സാംസങ് ഗ്യാലക്‌സി എസ്
എച്ച്.ടി.സി ഡിസയര്‍ എച്ച്ഡി
എല്‍.ജി ഒപ്റ്റിംസ് 2എക്‌സ്
സോണി എറിക്‌സണ്‍ എക്‌സ്പീരിയ ആര്‍ക് 3

shortlink

Related Articles

Post Your Comments

Related Articles


Back to top button