![](/wp-content/uploads/2023/09/whatsapp-image-2023-09-26-at-07.59.06.jpg)
ഗുജറാത്തിൽ സെമി കണ്ടക്ടർ ചിപ്പ് നിർമ്മാണശാലയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോൺ ആണ് ഗുജറാത്തിൽ ഫാക്ടറി ആരംഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്തിൽ 22,500 കോടി രൂപയുടെ പദ്ധതി നടപ്പാക്കാനാണ് മൈക്രോണിന്റെ തീരുമാനം. ഇതോടെ, സെമി കണ്ടക്ടർ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ്. കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സെമി കണ്ടക്ടർ നിർമ്മാണശാല ആരംഭിക്കാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്ക് 50 ശതമാനം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു.
6,850 കോടി രൂപ ചെലവിലാണ് നിർമ്മാണശാലയുടെ പ്രവൃത്തികൾ പൂർത്തിയാക്കുക. ചിപ്പുകളുടെ അസംബ്ലിംഗ്, വിവിധ പരീക്ഷണങ്ങൾ എന്നിവയാണ് ഗുജറാത്തിലെ ഫാക്ടറിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈ പദ്ധതിക്ക് സംസ്ഥാന സർക്കാരും, കേന്ദ്രസർക്കാരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഫാക്ടറിയുടെ നിർമ്മാണം അന്തിമ ഘട്ടത്തിൽ എത്തുന്നതോടെ ഏകദേശം ഇരുപതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. 18 മാസം കൊണ്ടാണ് ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധ്യത. സാനന്ദ് ജിഐഡിസി-2 ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ 93 ഏക്കർ ഭൂമിയിലാണ് മൈക്രോണിന്റെ അസംബ്ലി ടെസ്റ്റിംഗ് മാർക്കറ്റിംഗ് ആൻഡ് പാക്കേജിംഗ് പ്ലാന്റ് സ്ഥാപിക്കുക.
Also Read: സ്ട്രോക്കിന് കാരണമായി വിട്ടുമാറാത്ത മലബന്ധവും
Post Your Comments