Latest NewsNewsLife StyleHealth & Fitness

വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ്!!

ദിവസവും വെള്ളരിക്കയുടെ നീര് മുഖത്തിടുന്നത് ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സഹായിക്കും

ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ മാത്രമല്ല മികച്ച ഒരു സൗന്ദര്യ വർദ്ധക ഉപാധികൂടിയാണ് വെള്ളരിക്ക.

ദിവസവും വെള്ളരിക്കയുടെ നീര് മുഖത്തിടുന്നത് ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സഹായിക്കും. കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത നിറം നീക്കം ചെയ്യാൻ വട്ടത്തിൽ അരിഞ്ഞ് കണ്ണിന് മുകളില്‍ വയ്ക്കുന്നത് നല്ലതാണ്.

read also: ബ്രെഡും ചായയും അല്ലെങ്കിൽ ചായക്കൊപ്പം ബിസ്കറ്റ് കഴിക്കുന്നവരാണോ നിങ്ങൾ? സൂക്ഷിക്കുക

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മികച്ചതാണ് വെള്ളരിക്ക. ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button