ഒട്ടാവ: കാനഡയിലെ 250 സിഖ് ഗുരുദ്വാരകളിൽ എട്ടെണ്ണത്തിന്റെ നിയന്ത്രണം ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾക്കാണെന്ന് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട്. ബ്രിട്ടിഷ് കൊളംബിയ, ബ്രാംപ്ട്സൻ, അബോട്സ്ഫോഡ്, ടോറന്റോയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾ സജീവമാണെന്നും ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
പതിനായിരത്തോളം സിഖ് മതവിശ്വാസികള്‍ ഖലിസ്ഥാൻ ആശയങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇതിൽ 5000 പേർ കടുത്ത ഖലിസ്ഥാൻ അനുകൂലികളാണെന്നും ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് വ്യക്തമാക്കി. കാനഡയിൽ പ്രൈവറ്റ്, നോൺപ്രോഫിറ്റ് എന്നിങ്ങനെ രണ്ടു തരത്തിലുള്ള സിഖ് ഗുരുദ്വാരകളാണ് ഉള്ളത്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ളവയാണ് പ്രൈവറ്റ് ഗുരുദ്വാരകൾ. തിരഞ്ഞെടുക്കപ്പെടുന്ന സമിതിയുടെ നിയന്ത്രണത്തിലാണ് നോൺപ്രോഫിറ്റ് ഗുരുദ്വാരകളുടെ പ്രവർത്തനം.
Post Your Comments