മിക്ക ആളുകൾക്കും ബാങ്കുകളിൽ സേവിംഗ്സ് അക്കൗണ്ടുകൾ ഉണ്ടാകാറുണ്ട്. എന്നാൽ, മിനിമം ബാലൻസ് നിലനിർത്താതെ സേവിംഗ്സ് അക്കൗണ്ടുകൾ ഉപയോഗിക്കുമ്പോൾ ബാങ്ക് പലതരത്തിലുള്ള ചാർജുകളും ഈടാക്കും. ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ, അവയ്ക്ക് മുഴുവനും ഇത്തരത്തിലുള്ള ചാർജുകൾ നൽകേണ്ടി വരുന്നതാണ്. എല്ലാ ബാങ്കുകളും മെയിന്റനൻസ് ചാർജ് ഈടാക്കുന്നതിനാൽ, പലരും ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ അവ ക്ലോസ് ചെയ്യാനാണ് ആഗ്രഹിക്കുക. ഇത്തരത്തിൽ സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ആഗ്രഹിക്കുന്നവർ പിഴയായി നിശ്ചിത തുക ബാങ്കിന് നൽകേണ്ടിവരും. രാജ്യത്തെ പ്രമുഖ ബാങ്കുകൾ അക്കൗണ്ട് ക്ലോസ് ചെയ്യാൻ ഈടാക്കുന്ന തുകയെക്കുറിച്ച് അറിയാം.
എച്ച്ഡിഎഫ്സി ബാങ്ക്
അക്കൗണ്ട് തുറന്ന് 14 ദിവസത്തിനുള്ളിൽ സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, നിരക്കുകൾ ഈടാക്കില്ല.
അക്കൗണ്ട് തുറന്ന് 15 ദിവസം മുതൽ ഒരു വർഷത്തിനുള്ളിലാണ് ക്ലോസ് ചെയ്യുന്നതെങ്കിൽ, സാധാരണ പൗരന്മാർ 500 രൂപയും, മുതിർന്ന പൗരന്മാർ 300 രൂപയും അടയ്ക്കണം.
സേവിംഗ്സ് അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷമാണ് ക്ലോസ് ചെയ്യുന്നതെങ്കിൽ പിഴ നൽകേണ്ടിവരില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
അക്കൗണ്ട് തുറന്ന് 15 ദിവസം മുതൽ ഒരു വർഷത്തിനുള്ളിൽ ക്ലോസ് ചെയ്യുകയാണെങ്കിൽ 500 രൂപയാണ് പിഴ.
ഒരു വർഷത്തിനുശേഷം ക്ലോസ് ചെയ്യുകയാണെങ്കിൽ പിഴ നൽകേണ്ട.
ഐസിഐസിഐ ബാങ്ക്
അക്കൗണ്ട് തുറന്ന് 30 ദിവസത്തിനുള്ളിൽ ക്ലോസ് ചെയ്താൽ ചാർജുകൾ നൽകേണ്ട.
30 ദിവസം മുതൽ ഒരു വർഷത്തിനുള്ളിലാണ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതെങ്കിൽ 500 രൂപയാണ് പിഴ അടയ്ക്കേണ്ടത്.
അക്കൗണ്ട് തുറന്ന് ഒരു വർഷത്തിനുശേഷമാണ് ക്ലോസ് ചെയ്യുന്നതെങ്കിൽ പിഴ നൽകേണ്ട.
Post Your Comments