KeralaEntertainment

‘ആ.. കൊള്ളാരുന്ന് കേട്ടോ..’ അവാർഡ് നിശയിലെ നിൽപ്പിന് പിണറായി വിജയൻ തന്നെ അഭിനന്ദിച്ചതായി ഭീമൻ രഘു

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ നിശയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കവെ നടൻ ഭീമൻ രഘു എഴുന്നേറ്റ് നിന്നത് വലിയ വിമർശനങ്ങൾക്കാണ് വഴിതെളിച്ചത്. മുഖ്യമന്ത്രിയോടുള്ള ബഹുമാനം കൊണ്ടാണ് താൻ എഴുന്നേറ്റ് നിന്നതെന്നും അച്ഛന്റെ സ്ഥാനത്താണ് കാണുന്നതെന്നും മുഖ്യമന്ത്രി എവിടെ പ്രസം​ഗിച്ചാലും താൻ എഴുന്നേറ്റ് നിൽക്കുമെന്നും പിന്നീട് ഭീമൻ രഘു പ്രതികരിച്ചിരുന്നു. എന്നാൽ സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി എന്താണ് തന്നോട് പറഞ്ഞതെന്ന് വെളിപ്പെടുത്തുകയാണ് താരം. മൂവി മാൻ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ആ സംഭവത്തിന് ശേഷം സഖാവിനെ വിളിച്ചിരുന്നു. ഒന്നും പറഞ്ഞില്ല. എവിടെ ഉണ്ടെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഷൂട്ടിങ്ങിന്റെ തിരക്കിലാണെന്ന്. ആ.. കൊള്ളാരുന്ന് കേട്ടോ. അത്രയെ പറഞ്ഞുള്ളൂ’, ഭീമൻ രഘു വ്യക്തമാക്കി.

സെപ്റ്റംബർ പതിനാലിന് ആയിരുന്നു കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ പരിപാടികൾ നടന്നത്. 15 മിനിറ്റോളം മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. ഇത്രയും സമയം ഭീമൻ രഘു സദസിന് മുന്നിൽ എഴുന്നേറ്റ് നിൽക്കുക ആയിരുന്നു. ഒരു ഭാവവ്യത്യാസവും ഇല്ലാതെ മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ടുനിന്ന ഭീമൻ രഘുവിൻറെ ഫോട്ടോകളും വീഡിയോകളും വ്യാപകമായാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പിന്നാലെ വൻ തോതിൽ ട്രോളുകളും ഉയർന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button