KeralaLatest NewsNews

പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച് മോഷണക്കേസ് പ്രതി: 19 കാരന്റെ പേരിലുള്ളത് 21 കേസുകൾ, കാപ്പ ചുമത്തും

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച മോഷണക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തും. സ്ഥിരം കുറ്റവാളിയായ മുഹമ്മദ് തായിഫ് 21 കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തായിഫും കൂട്ടാളികളുമുള്‍പ്പെടെ ഏഴു മോഷ്ടാക്കളെയാണ് ഇന്നലെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൊലീസ് പിടികൂടിയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ മുഹമ്മദ് തായിഫിനെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റത്. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സന്ദീപിന് ആണ് കുത്തേറ്റത്. പിന്നാലെ ഇയാളെ മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടത്തിലെ കാടു മൂടിക്കിടക്കുന്ന ഭാഗത്തുനിന്നും പൊലീസ് സാഹസികമായി കീഴടക്കി. തായിഫിന്റെ കൂട്ടാളികളായ അക്ഷയ് കുമാര്‍, മുഹമ്മദ് ഷിഹാല്‍ എന്നിവരെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു. തായിഫിനെ പിടികൂടുന്നതിനിടെ കോംട്രസ്റ്റ് കെട്ടിടത്തിലുണ്ടായിരുന്ന നാലു പേരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഈങ്ങാപ്പുഴ സ്വദേശി സഫ്നാസ്,തമിഴ്നാട്ടുകാരനായ മുഹമ്മദ് റിസ് വാന്‍, കക്കോടി സ്വദേശി സിദ്ധിഖ്, കാസര്‍ഗോഡ് സ്വദേശി ഷാഹിര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. നഗരത്തില്‍ മോഷണം ആസുത്രണം ചെയ്യാനാണ് ഇവര്‍ ഇവിടെ തമ്പടിച്ചിരുന്നതെന്ന് പൊലീസ്  പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button