Latest NewsKeralaNews

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം: രണ്ടു പേർക്ക് പരിക്ക്

കൊല്ലം: വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്. കൊല്ലം നിലമേലിലാണ് സംഭവം. ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. നിലമേൽ മാറ്റപ്പള്ളി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ, പ്ലസ്ടൂ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം നടന്നത്.

Read Also: ഹിന്ദു രാഷ്ട്രം നിർമിക്കാൻ ശ്രമം, രാഷ്ട്രപതിയെ ഒഴിവാക്കി കങ്കണയ്ക്ക് പ്രത്യേക ക്ഷണം: വിമർശിച്ച് ബിന്ദു അമ്മിണി

ഇന്നലെ വൈകിട്ട് സ്‌കൂൾ വിട്ടതിന് ശേഷം സ്‌കൂളിന് പുറത്തുവെച്ചാണ് കുട്ടികൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. അടിപിടിയിൽ തലയ്ക്ക് മുറിവേറ്റ വിദ്യാർത്ഥിയെ കല്ലമ്പലം ചാത്തൻപാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: നിയമത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രിവിലേജ് എടുത്തുകളയണം, ആണിനുംപെണ്ണിനും ഒരേ നിയമം മതി: സാധിക വേണുഗോപാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button