ചുരുങ്ങിയ കാലയളവിനുള്ളിൽ ലാപ്ടോപ്പ് വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറിയ ബ്രാൻഡാണ് ഇൻഫിനിക്സ്. പലപ്പോഴും ഇൻഫിനിക്സ് പുറത്തിറക്കുന്ന സ്മാർട്ട്ഫോണുകളാണ് ഭൂരിഭാഗം ആളുകൾക്കും സുപരിചിതമെങ്കിലും, കമ്പനി അടുത്തിടെയായി ലാപ്ടോപ്പുകളും വിപണിയിൽ എത്തിക്കാറുണ്ട്. ബജറ്റ് റേഞ്ചിൽ ഒതുങ്ങുന്നവയാണ് ഇൻഫിനിക്‌സിന്റെ ലാപ്ടോപ്പുകൾ. അത്തരത്തിൽ കമ്പനി ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയ ലാപ്ടോപ്പാണ് ഇൻഫിനിക്സ് എക്സ്3 സ്ലിം 12th ജെൻ കോർ i5-1235U. ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന നിരവധി ഫീച്ചറുകൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബജറ്റ് റേഞ്ചിലെ ഈ ലാപ്ടോപ്പിനെ കുറിച്ച് കൂടുതൽ അറിയാം.
14 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 12th Gen Intel Core i5-1235U പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. 11 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. ലാപ്ടോപ്പിന്റെ ഭാരം 1.24 കിലോഗ്രാം മാത്രമാണ്. ഇൻഫിനിക്സ് എക്സ്3 സ്ലിം 12th ജെൻ കോർ i5-1235U-ന്റെ ഇന്ത്യൻ വിപണി വില 40,990 രൂപയാണ്.
Post Your Comments