ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്ന ആളുകളിൽ നടത്തിയ പഠനത്തിൽ ദഹനക്കേട് ഭേദമാക്കാന്‍ മികച്ച ഘടകമാണ് മഞ്ഞള്‍ എന്ന് തെളിഞ്ഞു. 200 പേരിൽ നടത്തിയ പഠനത്തിലാണ് മരുന്ന് പോലെ തന്നെ ദഹനത്തിന് മഞ്ഞള്‍ സഹായിക്കുമെന്ന് കണ്ടെത്തിയത്.
വയറ്റിലെ ആസിഡ് കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ഒമേപ്രാസോള്‍ പോലുള്ള മരുന്നുകളുമായി താരതമ്യം ചെയ്താണ് മഞ്ഞളിന്റെ ഫലപ്രാപ്തി പരിശോധിച്ചത്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിനും ഒമേപ്രാസോളിനും ദഹനക്കേടിനെതിരെ മരുന്ന് പോലെ തന്നെ പ്രവർത്തിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി.
READ ALSO: ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി മർദ്ദിച്ചെന്ന പരാതി: എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ പരിശോധന നടത്തി പോലീസ്
എന്നാൽ, ദഹനക്കേടിനെ മറികടക്കാന്‍ മഞ്ഞളടങ്ങിയ സപ്ലിമെന്റ്‌സ് കഴിക്കുന്നത് ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രമായിരിക്കണമെന്ന് ഗവേഷകര്‍ ഓര്‍മ്മിപ്പിച്ചു.
രോഗത്തിനു സ്വയം ചികിത്സ ആപത്ത്. മികച്ച ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.
Post Your Comments