തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാമത് വന്ദേ ഭാരത് എക്സ്പ്രസ് ചെന്നൈയില്‍ നിന്നും പുറപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 2.40-ഓടെയാണ് ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെട്ടത്. പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റുമാര്‍ക്കാണ് ട്രെയിന്‍ കൈമാറിയത്. വ്യാഴാഴ്ച രാവിലെയോടെ വന്ദേ ഭാരത് തലസ്ഥാനത്ത് എത്തും.
Read Also: ‘പൂജാരിമാർക്കാർക്കും അയിത്തമില്ല, വെറും പാവങ്ങൾ, അവരെ ഉപദ്രവിക്കരുത്’: രാധാകൃഷ്ണനോട് കെ സുരേന്ദ്രൻ
നിറത്തില്‍ മാറ്റം വരുത്തിയ ആദ്യ വന്ദേ ഭാരത് എക്സ്പ്രസാണ് കേരളത്തിന് സ്വന്തമാകുന്നത്. ഞായറാഴ്ചയാണ് ഇതിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. കേരളത്തിനുള്ള വന്ദേ ഭാരതിന്റേത് ഉള്‍പ്പെടെ ഒമ്പത് എണ്ണമാകും അന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക.
കാസര്‍കോഡ്-തിരുവനന്തപുരം റൂട്ടിലാകും രണ്ടാം വന്ദേഭാരതിന്റെ സമയക്രമം എന്നാണ് വിവരം. ആഴ്ചയില്‍ ആറ് ദിവസമാകും സര്‍വീസ് ലഭ്യമാകുക. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
Post Your Comments