നിശ്ചിത പ്രായപരിധിയിലുള്ള കുട്ടികൾ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഇന്ത്യൻ റെയിൽവേ പ്രത്യേക ഇളവ് നൽകാറുണ്ട്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇത്തരത്തിൽ കോടികളുടെ വരുമാനമാണ് കുട്ടികളുടെ ടിക്കറ്റിൽ നിന്ന് മാത്രം റെയിൽവേ നേടിയത്. 2016 മാർച്ച് 31നാണ് റെയിൽവേ അവസാനമായി കുട്ടികളുടെ ടിക്കറ്റ് നിരക്ക് പരിഷ്കരിച്ചത്. യാത്രാ നിരക്കുകൾ പുതുക്കി നിശ്ചയിച്ച് ഏഴ് വർഷം പിന്നിടുമ്പോൾ, 2,800 കോടിയുടെ അധിക വരുമാനമാണ് റെയിൽവേയ്ക്ക് ലഭിച്ചത്.
2022-23 സാമ്പത്തിക വർഷത്തിൽ 560 കോടി രൂപയുടെ വരുമാനം കുട്ടികളുടെ യാത്രാ നിരക്കുകളിൽ നിന്ന് മാത്രമായി ലഭിച്ചിട്ടുണ്ട്. 5 വയസിനും 12 വയസിനും താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക ബർത്തുകളോ സീറ്റുകളോ റിസർവ് ചെയ്യുകയാണെങ്കിൽ, അവർക്ക് മുതിർന്നവരുടെ മുഴുവൻ നിരക്കും ഈടാക്കാറുണ്ട്. 2016 ഏപ്രിൽ 21 മുതലാണ് ഇതുമായി ബന്ധപ്പെട്ട ഭേദഗതി പ്രാബല്യത്തിലായത്. നേരത്തെ 5 വയസിനും 12 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് യാത്രാനിരക്കിന്റെ പകുതി മാത്രം ഈടാക്കി പ്രത്യേക ബർത്തുകൾ നൽകിയിരുന്നു. വിവരാകാശ നിയമത്തിന് കീഴിലുള്ള റെയിൽവേ ഇൻഫർമേഷൻ സിസ്റ്റമാണ് ഇതുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ പങ്കുവെച്ചത്.
Also Read: കേരളത്തിലേക്കുള്ള രണ്ടാം വന്ദേ ഭാരത് വ്യാഴാഴ്ച എത്തും
Post Your Comments