ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്ക് ആവശ്യമായവയാണ് ഡീമാറ്റ് അക്കൗണ്ട്. പ്രധാനമായും ഷെയറുകളിലും സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്നതിനാണ് ഡിമാൻഡ് അക്കൗണ്ട് ഉപയോഗിക്കുന്നത്. അതിനാൽ, ഡീമാറ്റ് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓർത്തുവയ്ക്കേണ്ടത് അനിവാര്യമാണ്. നിങ്ങളൊരു ഡിമാൻഡ് അക്കൗണ്ട് ഉടമകളാണെങ്കിൽ, നോമിനിയുടെ പേര് നിർബന്ധമായും രേഖപ്പെടുത്തണം. ഇത്തരത്തിൽ നോമിനിയുടെ പേര് ചേർക്കാൻ ഇനി 10 ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്.
സെപ്റ്റംബർ 30-നകം നോമിനിയുടെ പേര് വിവരങ്ങൾ നൽകിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. നോമിനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചേർക്കുന്നതോടെ നിക്ഷേപം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പത്തിലാകും. ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് പരമാവധി മൂന്ന് നോമിനുകളെ വരെ ചേർക്കാൻ സാധിക്കും. അക്കൗണ്ട് ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും നോമിനികളെ ചേർക്കാനോ, ഭേദഗതി വരുത്താനോ, നീക്കം ചെയ്യാനോ ഉള്ള അവസരമുണ്ട്. എൻഎസ്ഡിഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം ഡീമാറ്റ് അക്കൗണ്ടിലേക്ക് നോമിനിയെ ചേർക്കാവുന്നതാണ്.
Post Your Comments