Latest NewsNewsIndia

കാമുകിയെ ശല്യം ചെയ്ത സീനിയർ ഓഫീസറെ കൊന്ന് കുഴിച്ച് മൂടി: സർക്കാർ ഉദ്യോ​ഗസ്ഥൻ അറസ്റ്റില്‍

ന്യൂഡല്‍ഹി: കാമുകിയെ ശല്യപ്പെടുത്തിയെന്ന കാരണത്തിൽ മേലുദ്യോ​ഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി സർക്കാർ ഉദ്യോ​ഗസ്ഥൻ. ഡല്‍ഹിയിലെ ആർകെ പുരത്താണ് ക്ലർക്കായ യുവാവ് സീനിയറായ സഹപ്രവർത്തകനെ കൊലപ്പെടുത്തി മൃതദേഹം ക്വാർട്ടേഴ്സിന് സമീപം കുഴിച്ചിട്ടത്. ഇതിന് ശേഷം സ്ഥലം കോൺക്രീറ്റ് ചെയ്തതായും പൊലീസ് കണ്ടെത്തി.

സംഭവത്തിൽ അനീഷ് എന്ന യുവാവ് അറസ്റ്റിലായി. സർവേ ഓഫ് ഇന്ത്യ ഡിഫൻസ് ഓഫീസർ കോംപ്ലക്‌സിലെ സീനിയർ സർവേയറായ മഹേഷാണ് കൊല്ലപ്പെ‌ട്ടത്. മഹേഷ് അനീഷിൽ നിന്ന് കടം വാങ്ങിയ 9 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നും തന്റെ കാമുകിയെ നിരന്തരം ശല്യം ചെയ്തെന്നും പൊലീസിനോട് പറഞ്ഞു.

ആഗസ്റ്റ് 28ന് ലാജ്പത് നഗർ, സൗത്ത് എക്‌സ്‌റ്റൻഷൻ മാർക്കറ്റുകൾ എന്നിവിടങ്ങൾ സന്ദർശിച്ച അനീഷ് കൊലപാതകത്തിനും അത് മറച്ചുവെക്കാനുമാവശ്യമായ സാധനങ്ങൾ വാങ്ങി. സംഭവദിവസം അനീഷ് മഹേഷിനെ സ്വന്തം താമസ സ്ഥലത്തേക്ക് ക്ഷണിച്ചു. തുടർന്ന് മഹേഷ് ആർകെ പുരം സെക്ടർ 2ലെ അനീഷിന്റെ വസതിയിൽ എത്തി. വീട്ടിലെത്തിയ മഹേഷിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അനീഷ് മാരകമായി തലയിൽ അടിക്കുകയായിരുന്നു.

തുടർന്ന് സോനിപട്ടിലെ വീട്ടിലേക്ക് രക്ഷപ്പെട്ടു. അടുത്ത ദിവസം തിരിച്ചെത്തിയ അനീഷ് 1.5 അടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിടുകയും സിമന്റ് ഉപയോഗിച്ച് കുഴി മൂടുകയുമായിരുന്നു. മഹേഷിനെ കാണാത്തതിനെ തുടർന്ന് മഹേഷിന്റെ സഹോദരൻ പരാതി നൽകി. സെപ്റ്റംബർ 2ന് മൃതദേഹം പൊലീസ് കണ്ടെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button