കണ്ണൂര്‍: കണ്ണൂർ തലശേരി തലായി ബാലഗോപാല ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് മോഷണം. അരലക്ഷത്തിലധികം രൂപ മോഷണം പോയി. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കറുത്ത വസ്ത്രം അണിഞ്ഞ് തല തോർത്ത് മുണ്ടു കൊണ്ട് മൂടിയാണ് മോഷ്ടാവ് എത്തിയത്. ശനിയാഴ്ച്ച പുലർച്ചെ മൂന്നുമണിയോടെ ക്ഷേത്രത്തിലെത്തിയ ഇയാൾ മതിലിന്റെ ഇടതും വലതുമുള്ള ഭണ്ഡാരങ്ങള്‍ ആദ്യം കുത്തിതുറന്നു.
ക്ഷേത്രത്തിന് പുറത്തുള്ള ഭണ്ഡാരവും പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബ്ലേഡ് ഉപയോഗിച്ച് പൂട്ട് മുറിച്ചാണ് കവർച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് തലശേരി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Post Your Comments