പലരെയും അലട്ടുന്ന ഒന്നാണ് വായ്നാറ്റം. മോണവീക്കം, ദന്തക്ഷയം, പ്രമേഹം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, കരള്‍ രോഗം, മദ്യപാനം, പുകവലി തുടങ്ങി പല കാരണങ്ങള്‍ മൂലം വായ്നാറ്റം ഉണ്ടാകാം. എന്നാൽ, ഇത്തരം വായ്നാറ്റം അകറ്റാനുള്ള ചില വഴികൾ അറിയാം.
നിത്യവും രാവിലെയും രാത്രിയും പല്ല് തേക്കുകയും നാവ് വൃത്തിയാക്കുകയും ചെയ്യുന്നത് ശീലമാക്കുക. ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ വായ നന്നായി കഴുകുക. വായ്‌നാറ്റം അകറ്റാൻ ചെറു നാരങ്ങ സഹായിക്കും.
READ ALSO: കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിനുള്ള എളുപ്പവഴികൾ ഇവയാണ്: മനസിലാക്കാം
ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ നാരങ്ങാനീരും കാല്‍ ടീസ്‌പൂണ്‍ ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് വായിലൊഴിച്ച് അഞ്ച് മിനിട്ട് കവിള്‍കൊള്ളുക. രാവിലെയും രാത്രിയും ഇങ്ങനെ ഒന്നോ രണ്ടോ ദിവസം ചെയ്യണം. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ മൂലമല്ലാത്ത വായ്‌നാറ്റം അകറ്റാൻ ഇത് സാഹായിക്കും. എന്നാൽ, മാറ്റമുണ്ടാകുന്നില്ലെങ്കിൽ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
Post Your Comments