ചൂടോടു കൂടി ചായയും കാപ്പിയുമെല്ലാം കുടിക്കാൻ ഇഷ്ടപ്പെടുന്നവർ ധാരാളമാണ്. തണുപ്പ് കാലത്ത് മാത്രമല്ല, ചൂട് കാലത്തും ഇങ്ങനെ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. അമിതമായി ചൂടുള്ള പാനീയങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും കഴിക്കുന്നതുമൂലം അന്നനാള ക്യാന്‍സറിനു വരെ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
read also: 9 വർഷത്തെ ഇടവേള, മാഗിയുടെ 10 രൂപ പായ്ക്കറ്റ് തിരിച്ചുവരുന്നു! ലക്ഷ്യമിടുന്നത് വൻ വിപണി വിഹിതം
വലിയ അളവിൽ ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നത് കാരണം അന്നനാളത്തിലെ മ്യൂക്കോസയ്ക്ക് ആവർത്തിച്ചുള്ള താപ ക്ഷതം അന്നനാള കാൻസറിനുള്ള കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. അതുകൊണ്ട്, ചൂടു കൂടിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിനു മുമ്പ് ഏതാനം നിമിഷം കാത്തിരിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തിളപ്പിച്ച് 4 മിനിറ്റ് കാത്തിരുന്ന ശേഷം മാത്രമേ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാവൂ. ലെഡ്, പരിസരമലീനീകരം തുടങ്ങി ക്യാന്‍സറിലേയ്ക്കു നയിച്ചേക്കാവുന്ന ക്ലാസ് 2 എ എന്ന പട്ടികയിലാണ് ചൂടുള്ള പാനീയങ്ങളേയും ഉള്‍പ്പെടുത്തിരിക്കുന്നത്. അന്നനാളത്തെ ബാധിക്കുന്ന ഇത്തരം ക്യാന്‍സര്‍ മൂലം പ്രതിവര്‍ഷം 400,000ത്തില്‍ പരം ആളുകള്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍.
ഈ ലേഖനം അറിവ് പകരുന്നതിനു മാത്രമാണ്. രോഗ നിർണ്ണയമല്ല. ശാരീരിക ബുദ്ധിമുട്ടുകൾക്ക് സ്വയം ചികത്സ നടത്താതെ മികച്ച ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.
Post Your Comments