കേരളത്തിന്റെ നിരത്തുകളിൽ ഇനി മുതൽ ആഡംബര കാറുകൾ കീഴടക്കും. ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി ഏറ്റവും പുതിയ മോഡലാണ് കേരളത്തിന്റെ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റൈലിഷ് ഡിസൈൻ, അധ്യാധുനിക ഫീച്ചറുകൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുള്ള ഔഡി ക്യു 8 ഇ-ട്രോൺ ആണ് കമ്പനി അവതരിപ്പിച്ചത്. ഈ മോഡലിന് കീഴിൽ പ്രധാനമായും 4 വേരിയന്റുകളാണ് എത്തിയിട്ടുള്ളത്. ഔഡി ക്യു 8 50 ഇ-ട്രോൺ, ഔഡി ക്യു 8 55 ഇ-ട്രോൺ, ഔഡി ക്യു 8 സ്പോർട്ട് ബ്ലാക്ക്, ഔഡി ക്യു 8 സ്പോർട്ട് ബ്ലാക്ക് ഇ-ട്രോൺ എന്നിവയാണ് 4 വേരിയന്റുകൾ. പ്രീമിയം റേഞ്ചിലുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രാധാന്യം നൽകുന്നവർക്ക് ഈ വേരിയന്റുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
114 കെവി ബാറ്ററി വാഗ്ദാനം ചെയ്യുന്ന ഔഡി ക്യു8 55 ഇ-ട്രോണും, ഔഡി ക്യു8 സ്പോർട്ട് ബ്ലാക്ക് 55 ഇ-ട്രോണും ഒറ്റ ചാർജിൽ 600 കിലോമീറ്റർ വരെ റെയ്ഞ്ച് നൽകും. മറ്റ് രണ്ട് വേരിയന്റുകൾ ഒറ്റ ചാർജിൽ 505 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. എല്ലാ ഭൂപ്രദേശങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഈ 4 വേരിയന്റുകളും ഔഡി രൂപകൽപ്പന ചെയ്തിട്ടുള്ളത്. 26 മിനിറ്റിനുള്ളിൽ 20 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. കൂടാതെ, മൈഔഡി കണക്ട് ആപ്പ് വഴി ഇന്ത്യയിലൂടെ നീളം ആയിരത്തിലധികം ചാർജ് പോയിന്റ് വഴി ഔഡി ക്യു8 ഇ-ട്രോൺ ഉപഭോക്താക്കൾക്ക് കോംപ്ലിമെന്ററി ചാർജിംഗ് സാധ്യമാകും. ഔഡി ക്യു 8 50 ഇ-ട്രോൺ, ഔഡി ക്യു 8 55 ഇ-ട്രോൺ, ഔഡി ക്യു 8 സ്പോർട്ട് ബ്ലാക്ക്, ഔഡി ക്യു 8 സ്പോർട്ട് ബ്ലാക്ക് ഇ-ട്രോൺ വേരിയന്റുകൾക്ക് യഥാക്രമം 1.13 കോടി, 1.26 കോടി, 1.18 കോടി, 1.30 കോടി എന്നിങ്ങനെയാണ് എക്സ് ഷോറൂം വില.
Also Read: ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
Post Your Comments