![](/wp-content/uploads/2023/09/untitled-3-9.jpg)
ന്യൂഡൽഹി: വഞ്ചനാ കേസിൽ കൊൽക്കത്ത കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച നടി സരീൻ ഖാനെതിരെ പുതിയ വെളിപ്പെടുത്തലുമായി പരാതിക്കാരൻ. 2018ൽ കൊൽക്കത്തയിൽ തന്റെ പരിപാടി സംഘടിപ്പിക്കുന്നതിനിടെ തനിക്ക് 42 ലക്ഷം രൂപ നഷ്ടമായെന്ന് ബോളിവുഡ് താരം സരീൻ ഖാനെതിരെ വഞ്ചനാ കേസ് നൽകിയ പരാതിക്കാരൻ പറഞ്ഞു. തനിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ നടി തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു. ഇന്ത്യ ടുഡേയോടായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ.
2016ൽ രജിസ്റ്റർ ചെയ്ത കേസിൽ കൊൽക്കത്ത കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ കൊൽക്കത്തയിലെ സീൽദാ കോടതിയിൽ നടിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, സരീൻ ഖാൻ ജാമ്യത്തിന് അപേക്ഷിക്കുകയോ കോടതിയിൽ ഹാജരാകുകയോ ചെയ്തിരുന്നില്ല. തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് നടിയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
2018-ൽ കൊൽക്കത്തയിൽ നടന്ന ദുർഗാ പൂജയ്ക്കിടെ ആറ് പന്തലുകളുടെ ഉദ്ഘാടനം ചെയ്യാമെന്ന് സരീൻ ഖാൻ സമ്മതിച്ചിരുന്നു. എന്നാൽ, വിശാൽ ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുമായുള്ള തർക്കത്തെത്തുടർന്ന് അവർ കൊൽക്കത്തയിൽ എത്തിയില്ല. സരീൻ ഖാനെ കൊൽക്കത്തയിലേക്ക് കൊണ്ടുവരാൻ ടീമിന് 12.5 ലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നു. ഒപ്പം താമസിക്കാൻ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ബുക്ക് ചെയ്യുകയും ഒരു കാർ ഏർപ്പാട് ചെയ്യുകയും അവൾക്ക് ആവശ്യമുള്ള മറ്റ് കാര്യങ്ങൾക്ക് പണം നൽകുകയും ചെയ്തു. ആകെ 42 ലക്ഷം രൂപയാണ് തനിക്ക് നഷ്ടമായെന്ന് വിശാൽ പറയുന്നു.
Post Your Comments