ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റെഡ്മി (Redmi) തങ്ങളുടെ അടുത്ത തലമുറ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ സ്മാർട്ട്ഫോൺ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെഡ്മി നോട്ട് 13 സീരീസാണ് അടുത്തതായി വിപണിയിലെത്താൻ പോകുന്നത്. റെഡ്മി നോട്ട് 13 സീരീസ് കഴിഞ്ഞ വർഷം ഡിസംബറിൽ രാജ്യത്ത് ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ + എന്നിവയുടെ പിൻഗാമിയായിട്ടായിരിക്കും വരുന്നത്. സെപ്റ്റംബർ 21-ന് ചൈനയിൽ ലോഞ്ച് ചെയ്യും. എന്നാൽ, ഇന്ത്യൻ ലോഞ്ചിന്റെ തീയതി സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആപ്പിളിന്റെ ഐഫോൺ, സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോണായ ഗാലക്സി എസ്23 അൾട്ര എന്നിവയുടെയൊക്കെ പ്രധാന ആകർഷണങ്ങളിലൊന്ന് മികച്ച ക്യാമറയാണ്. പുതിയ റെഡ്മി നോട്ട് 13 സീരീസ് മത്സരിക്കുന്നത് ഇവയോടാണ്. ക്യാമറയുടെ കാര്യത്തിൽ ആരാധകരെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ഈ ഫോണിലുള്ളത്. സാംസങ്, ആപ്പിൾ ഫോണുകളെ നേരിടാനും അവയ്ക്കൊപ്പം മത്സരിക്കാനും 200എംപിയുടെ മെയിൻ ക്യാമറയാണ് പുതിയ റെഡ്മി ഫോണിൽ അവതരിപ്പിക്കുന്നത്. 200എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 8എംപി അൾട്രാ വൈഡ് ലെൻസ്, 2എംപി മാക്രോ സെൻസർ എന്നിവയും ഉൾപ്പെടുന്നതാകും ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ. ഇതോടൊപ്പം 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും പ്രതീക്ഷിക്കുന്നു. മികച്ച ഇമേജിംഗ് സൗകര്യങ്ങൾ ആണ് ക്യാമറയിൽ ഒരുക്കിയിരിക്കുന്നത്.
റെഡ്മി നോട്ട് 13 പ്രോ+, റെഡ്മി നോട്ട് സീരീസിലെ ആദ്യത്തെ കർവ് ഡിസ്പ്ലേയുള്ള ഫോണായിരിക്കും. ഫോണിന് വലത് അറ്റത്ത് വോളിയം റോക്കറും പവർ ബട്ടണുകളും ഉണ്ടായിരിക്കും. കൂടാതെ മുൻ ഡിസ്പ്ലേയിൽ സെൽഫി ക്യാമറയ്ക്ക് കേന്ദ്രീകൃതമായി പഞ്ച്-ഹോൾ കട്ട്ഔട്ട് ഉണ്ടായിരിക്കും. നോട്ട് 13 പ്രോ+ 120Hz 6.67 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേ പ്രതീക്ഷിക്കുന്നു. ഡിസ്പ്ലേയ്ക്ക് ചുറ്റും വളരെ നേർത്ത ബെസലുകൾ ഉണ്ടാകും. റെഡ്മി നോട്ട് 13 പ്രോ പ്ലസ് മോഡലിൽ 5,000mAh ബാറ്ററിയാകും ഉണ്ടാകുകയെന്നും അഭ്യൂഹമുണ്ട്. 6GB, 8GB, 12GB റാം ഓപ്ഷനുകളും 128GB മുതൽ 1TB വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകളും റെഡ്മി നോട്ട് 13 സീരീസ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 13 അധിഷ്ഠിത MIUI 13 ലാകും പ്രവർത്തനം. നോട്ട് 13, നോട്ട് 13 പ്രോ മോഡലുകൾക്ക് 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,120 എംഎഎച്ച് ബാറ്ററി ഉണ്ടാകും.
പുതിയ റെഡ്മി നോട്ട് 13 സീരീസ് മാലി-ജി610 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക് ഡൈമൻസിറ്റി 7200 അൾട്ര എസ്ഒസിയുടെ കരുത്തിലായിരിക്കും പ്രവർത്തിക്കുന്നത്. റെഡ്മി നോട്ട് 13 സീരീസ് 6 ജിബി, 8 ജിബി, 12 ജിബി റാം ഓപ്ഷനുകളിലും 128 ജിബി മുതൽ 1 ടിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകളിലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Post Your Comments