Latest NewsNewsTechnology

കിടിലം ഫീച്ചറുകൾ! ഐഫോൺ 15 സീരീസുകൾക്ക് കരുത്ത് പകരാൻ ഇത്തവണ എത്തിയത് ഐഒഎസ് 17, കൂടുതൽ വിവരങ്ങൾ അറിയാം

ജേർണൽ ആപ്പ്, മാറ്റങ്ങളോടെയുള്ള മെസേജിംഗ് എന്നിങ്ങനെ നിരവധി പുതിയ ഫീച്ചറുകൾ അടങ്ങിയതാണ് ഐഒഎസ് 17

ഐഫോൺ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ഐഫോൺ 15 സീരീസ് ദിവസങ്ങൾക്ക് മുൻപാണ് ലോഞ്ച് ചെയ്തത്. ഈ പുതിയ മോഡലുകളുടെ പ്രീ ബുക്കിംഗും ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഐഫോൺ 15 സീരീസുകളുടെ ലോഞ്ചിന് പിന്നാലെ ഇവയ്ക്ക് കരുത്ത് പകരുന്ന ഓപ്പറേറ്റിംഗ് സിസ്റ്റവും ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഉപഭോക്താക്കൾക്കായി ഇത്തവണ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേർഷനായ ഐഒഎസ് 17 ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതോടെ, ഐഫോൺ പ്രേമികൾക്കിടയിൽ ആകാംക്ഷ വീണ്ടും വർദ്ധിച്ചിട്ടുണ്ട്.

ജേർണൽ ആപ്പ്, മാറ്റങ്ങളോടെയുള്ള മെസേജിംഗ് എന്നിങ്ങനെ നിരവധി പുതിയ ഫീച്ചറുകൾ അടങ്ങിയതാണ് ഐഒഎസ് 17. വ്യത്യസ്ഥരായ ഒരു കൂട്ടം കോൺടാക്ടുകളിലേക്ക് പാസ്‌വേഡുകൾ പങ്കുവയ്ക്കാനുള്ള അവസരവും പുതിയ ഐഒഎസിൽ ഉണ്ടാകും. കൂടാതെ, ആകർഷകമായ പ്ലാറ്റ്ഫോമുകളും ഫോട്ടോകളിൽ നിന്നും വീഡിയോകളിൽ നിന്നും പ്രത്യേക വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന സംവിധാനവും ഇവയിൽ പ്രതീക്ഷിക്കാവുന്നതാണ്. ഐഫോൺ 15 സീരീസിന് പുറമേ, തിരഞ്ഞെടുത്ത ഏതാനും ഹാൻഡ്സെറ്റുകളിലും ഐഒഎസ് 17 ലഭ്യമാകുന്നതാണ്. സെപ്റ്റംബർ 18-നാണ് ഐഒഎസ് 17 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഔദ്യോഗിക ലോഞ്ച്.

Also Read: ഓൺലൈൻ ലോൺ ആപ്പിലെ ചതിക്കുഴികൾ: മുന്നറിയിപ്പുമായി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button