Latest NewsIndiaNews

ജമ്മു കശ്മീരിൽ രണ്ട് ലഷ്കർ ഭീകരർ പിടിയിൽ

ജമ്മു കശ്മീർ: ലഷ്‌കർ-ഇ-തൊയ്ബ സംഘടനയിലെ രണ്ട് ഭീകരരുടെ കൂട്ടാളികളെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നിന്ന് പിടിയിലായ പ്രതികളിൽ നിന്ന് പിസ്റ്റളുകളും ഗ്രനേഡുകളും മറ്റ് സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. ഉറിയിലെ പരൻപീലൻ പാലത്തിൽ സ്ഥാപിച്ച ജോയിന്റ് ചെക്ക്‌പോസ്റ്റിൽ വച്ചാണ് ഇരുവരും ബാരാമുള്ള പോലീസിന്റെയും ആർമിയുടെയും ശ്രദ്ധിയിൽപ്പെടുന്നത്. ചെക്ക്പോസ്റ്റിൽ നിന്നും ഇരുവരും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സൈന്യം പിടികൂടുകയായിരുന്നു.

തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിൽ ഇവരിൽ നിന്ന് രണ്ട് ഗ്ലോക്ക് പിസ്റ്റളുകൾ, രണ്ട് പിസ്റ്റൾ മാഗസിനുകൾ, രണ്ട് പിസ്റ്റൾ സൈലൻസറുകൾ, അഞ്ച് ചൈനീസ് ഗ്രനേഡുകൾ, 28 ലൈവ് പിസ്റ്റൾ റൗണ്ടുകൾ, മറ്റ് യുദ്ധസമാനമായ സ്റ്റോറുകൾ എന്നിവ കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത ഭീകരർ ബാരാമുള്ള സ്വദേശികളായ സായിദ് ഹസൻ മല്ല, മുഹമ്മദ് ആരിഫ് ചന്ന എന്നിവരാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

‘വിദ്വേഷത്തിന്റെ മെഗാ മാൾ’: സനാതന ധർമ്മ വിവാദത്തിൽ പ്രതിപക്ഷ സഖ്യം ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി അനുരാഗ് താക്കൂർ

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദികളുടെ നിർദ്ദേശപ്രകാരം അതിർത്തി കടന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നതിലും, തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ലഷ്‌കർ ഇ ടി ഭീകരർക്ക് വിതരണം ചെയ്യുന്നതിലും ഇരുവരും പങ്കാളികളായിരുന്നു. ഇന്ത്യൻ ആംസ് ആക്ട് & യുഎ (പി) ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button