വയനാട്: എംഡിഎംഎ കേസിൽ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ സിഐക്കെതിരെ നടപടി. വയനാട് വൈത്തിരി എസ്എച്ച്ഒ ജെഇ ജയനെയാണ് സസ്‌പെൻഡ് ചെയ്തത്. ഡി ജെ പാർട്ടിക്ക് എംഡിഎംഎ ഉപയോഗിച്ച കേസിൽ പ്രതിയായ ഹോം സ്റ്റേ ഉടമയോടാണ് ഇയാൾ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയത്. 1.25 ലക്ഷം രൂപയാണ് എസ്എച്ച്ഒ ആയ ജയൻ കൈക്കൂലി വാങ്ങിയത്.
സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സ്‌പെഷൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പിന്നാലെ അവധിയിൽ പോയ ജയനെതിരെ വിശദമായ അന്വേഷണത്തിന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂൺ 27 നാണ് വൈത്തിരി ലക്കിടി മണ്ടമലയിലെ ഹോം സ്റ്റേയിൽ നിന്ന് പൊലീസ് എംഡിഎംഎ കണ്ടെത്തിയത്. വൈത്തിരി എസ്‌ഐ എംകെ സലീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
Post Your Comments