Beauty & StyleLife Style

കഞ്ഞിവെള്ളത്തിനൊപ്പം ഈ പൊടി കൂടി ചേര്‍ത്ത് പുരട്ടിയാല്‍ മുഖത്തെ പാടുകള്‍ മാറ്റി നിറം വര്‍ദ്ധിപ്പിക്കാം

മുഖം ഒറ്റ ദിവസം കൊണ്ട് മനോഹരമാക്കാന്‍ അടുക്കളയിലുള്ള സാധനങ്ങള്‍ മാത്രം മതി. ഒറ്റ തവണ ഉപയോഗത്തില്‍ തന്നെ മാറ്റം കാണുമെങ്കിലും ലഭിക്കുന്ന നിറം നിലനിര്‍ത്താനായി ഒരു മാസം തുടര്‍ച്ചയായി ഉപയോഗിക്കണം.

ഈ ഫേസ് പായ്ക്ക് ദിവസേന മുഖത്ത് പുരട്ടാവുന്നതാണ്. കഴിയുമെങ്കില്‍ ഈ  കഴുകി കളഞ്ഞ ശേഷം ഒരു മോയ്‌സ്ചറൈസര്‍ കൂടി ഉപയോഗിക്കുക.. ഇത് കൂടുതല്‍ ഫലം തരും. രാവിലെ മുഖം തിളങ്ങുന്നതും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഫേസ്പായ്ക്ക് തയ്യാറാക്കാന്‍ വേണ്ട സാധനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

പച്ചരി പൊടിച്ചത് – 1 ടീസ്പൂണ്‍

മുള്‍ട്ടാണി മിട്ടി – 1 ടീസ്പൂണ്‍

തേന്‍ – 1 ടീസ്പൂണ്‍

കഞ്ഞിവെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരിപ്പൊടി, മുള്‍ട്ടാണി മിട്ടി, തേന്‍ എന്നിവ കഞ്ഞിവെള്ളം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് പുരട്ടി 15 – 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button