മുഖം ഒറ്റ ദിവസം കൊണ്ട് മനോഹരമാക്കാന്‍ അടുക്കളയിലുള്ള സാധനങ്ങള്‍ മാത്രം മതി. ഒറ്റ തവണ ഉപയോഗത്തില്‍ തന്നെ മാറ്റം കാണുമെങ്കിലും ലഭിക്കുന്ന നിറം നിലനിര്‍ത്താനായി ഒരു മാസം തുടര്‍ച്ചയായി ഉപയോഗിക്കണം.
ഈ ഫേസ് പായ്ക്ക് ദിവസേന മുഖത്ത് പുരട്ടാവുന്നതാണ്. കഴിയുമെങ്കില്‍ ഈ കഴുകി കളഞ്ഞ ശേഷം ഒരു മോയ്സ്ചറൈസര്‍ കൂടി ഉപയോഗിക്കുക.. ഇത് കൂടുതല്‍ ഫലം തരും. രാവിലെ മുഖം തിളങ്ങുന്നതും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഫേസ്പായ്ക്ക് തയ്യാറാക്കാന്‍ വേണ്ട സാധനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
പച്ചരി പൊടിച്ചത് – 1 ടീസ്പൂണ്‍
മുള്‍ട്ടാണി മിട്ടി – 1 ടീസ്പൂണ്‍
തേന്‍ – 1 ടീസ്പൂണ്‍
കഞ്ഞിവെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരിപ്പൊടി, മുള്‍ട്ടാണി മിട്ടി, തേന്‍ എന്നിവ കഞ്ഞിവെള്ളം ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് പുരട്ടി 15 – 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.
Post Your Comments